Tuesday, November 26, 2024

സംസ്ഥാനത്ത് നാളെ ബജറ്റ് അവതരണം

സംസ്ഥാനത്ത് നാളെ ബജറ്റ് അവതരണം. സാമ്പത്തിക പ്രതിന്ധി രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് ഫെബ്രുവരി 3 -ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. ചെലവ് ചുരുക്കലും വരുമാനവര്‍ദ്ധനവും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുൻഗണന നൽകുന്നത് എന്നാണ് വിലയിരുത്തല്‍.

സാമ്പത്തികസ്ഥിതി അതീവഗുരുതരമായി തുടരുന്നതിനാൽ നികുതികളും ഫീസുകളും കൂട്ടി വരുമാനം കണ്ടെത്താനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. ജനങ്ങള്‍ക്ക് താങ്ങാനാകുന്ന നികുതി വര്‍ദ്ധന ഉണ്ടാകും എന്ന് ധനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ, വന്‍കിട പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഒഴിവാക്കാനും സാധ്യതയുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും സര്‍ക്കാര്‍, കടമെടുത്ത് കൂട്ടുകയാണെന്നും ധൂര്‍ത്ത് തുടരുകയാണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്.

അതേസമയം, ബജറ്റിനു മുന്നോടിയായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് (ഫെബ്രുവരി 2) നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഇത്.

Latest News