Monday, November 25, 2024

ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു

ആദായ നികുതി ഇളവ്പരിധി ഏഴ് ലക്ഷമാക്കി ഉയര്‍ത്തിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. നികുതി സ്ലാബുകള്‍ 5 ആയി കുറയ്ക്കുയും ചെയ്തു.

പുതിയ സ്ലാബില്‍ മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല. മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ആറ് മുതല്‍ ഒമ്പത് ലക്ഷം വരെ 10 ശതമാനവുമാണ് നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനവുംമാണ് തികുതി. 15 ലക്ഷത്തിന് മുകളില്‍ വരുമാനത്തിന് 30 ശതമാനം നികുതി നല്‍കണം.

നിലവില്‍ 2.5 ലക്ഷം വരെ നികുതി ഇല്ല.2.5 5 വരെ 5 %, 5 7.50 വരെ 10 %, 7 .50 1ഢ വരെ 15%, 10 12.50 വരെ 20%, 12.50 – 15 വരെ 25%, 15നണ് മുകളില്‍ 30 % എന്നിങ്ങനെ 7 സ്ലാബുകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് അഞ്ച് സ്ലാബാക്കി കുറച്ചു.

Latest News