കെടുകാര്യസ്ഥത മൂലം സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കാനും നഷ്ടം അവരില്‍ നിന്ന് ഈടാക്കാനുമുള്ള ഭരണപരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലന്‍സിന് കൈമാറും.
സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും, സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും, ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളില്‍ ബോധവല്‍ക്കരണം നടത്തും, ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും തുടങ്ങിയവയൊക്കെയാണ് ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടവ.
51 ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തിയുള്ള ഒമ്പതാമതാമത് റിപ്പോര്‍ട്ട് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ നാലാം ഭരണപരിഷ്‌കാര കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതിലെ ശിപാര്‍ശകള്‍ സെക്രട്ടറിതലത്തില്‍ പരിശോധിച്ച് നടപ്പാക്കാവുന്നവയുടെ പട്ടിക തയാറാക്കി. അതിനാണിപ്പോള്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.