Tuesday, November 26, 2024

സിനിമോട്ടോഗ്രഫി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

സിനിമാരംഗത്തെ മോഷണം തടയാന്‍ പുതിയ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി സിനിമോട്ടാഗ്രഫി ആക്ട്- 2023 എന്ന പേരിലുള്ള പുതിയ ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി വാര്‍ത്താവിതരണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ബില്ല് ജൂലൈയിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യസഭയില്‍ 2019ല്‍ അവതരിപ്പിച്ച സിനിമോട്ടോഗ്രഫി ബില്ലില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണു പുതിയ ബില്ല്. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായംകൂടി സ്വീകരിച്ചാണു പഴയ ബില്ല് ഭേദഗതി ചെയ്തത്.

 

Latest News