Sunday, November 24, 2024

കോളേജുകളില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കും; തീരുമാനിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ്

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കാന്‍ എല്ലാ കോളേജുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ ഡോ എം കെ ജയരാജ് അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം.

സര്‍വകലാശാലാ പ്രസ്സില്‍ 2012-ല്‍ നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍, വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി 2024 അധ്യയന വര്‍ഷത്തില്‍ നടപ്പാക്കും. 2004 മുതലുള്ള എല്ലാ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഒരു തവണ മാത്രമായി ഒരു അവസരം കൂടി നല്‍കാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.

 

 

 

Latest News