Sunday, November 24, 2024

കോള്‍ റെക്കോഡിങ്ങും നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ (പകര്‍പ്പെഴുത്ത്) ഫീച്ചറും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ട്രൂകോളര്‍

കോള്‍ റെക്കോഡിങ്ങും നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ (പകര്‍പ്പെഴുത്ത്) ഫീച്ചറും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ട്രൂകോളര്‍. ഇരുസവിശേഷതകളും 2023 ജൂണില്‍ അമേരിക്കയില്‍ ലഭ്യമായിരുന്നു. ലോകത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് ഫീച്ചര്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നില്‍.

ആന്‍ഡ്രോയിഡില്‍ എളുപ്പമാണ് കാര്യങ്ങള്‍. ട്രൂകോളര്‍ ഡയലറിനൊപ്പം തന്നെ റെക്കോഡിങ്ങിനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡിലും ഐഒഎസിലും കോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ട്രാന്‍സ്‌ക്രിപ്ഷനായുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭ്യമാണ്.ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായാണ് കോള്‍ റെക്കോഡിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ഐഫോണില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ ട്രൂകോളറിലെ സേര്‍ച്ച് പേജില്‍ പോയതിനുശേഷം റെക്കോഡ് കോള്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കണം.

ആപ്പിനുള്ളില്‍ നിന്നുതന്നെ കോള്‍ റെക്കോഡിങ് സാധ്യമാകും. ഇതിനായി മറ്റ് ആപ്പുകള ആശ്രയിക്കേണ്ടതില്ല. കോള്‍ റെക്കോഡിങ് പൂര്‍ണമായതിന് ശേഷമായിരിക്കും ട്രാന്‍സ്‌ക്രിപ്ശന്‍ ലഭിക്കുക. നേരത്തെയും ആപ്ലിക്കേഷനില്‍ കോള്‍ റെക്കോഡിങ് സാധ്യമായിരുന്നു. എന്നാല്‍ ഗൂഗിളിന്റെ നിയന്ത്രണം മൂലം ഫീച്ചര്‍ നിര്‍ത്തലാക്കുകയായിരുന്നു.ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ട്രൂകോളറിലൂടെ കോളുകള്‍ റെക്കോഡ് ചെയ്യാനാകും. ഇതിന് പുറമെ കോള്‍ റെക്കോഡിങ് എഐ ഉപയോഗിച്ച് ട്രാന്‍സ്‌ക്രൈബ് ചെയ്യാനുമാകും. പ്രീമിയം അംഗങ്ങള്‍ക്കായിരിക്കും ഫീച്ചര്‍ ലഭ്യമാകുക.

 

Latest News