കനേഡിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റൊട്ട രാജിവച്ചതായി റിപ്പേോര്‍ട്ട്. നാസിപ്പടയിൽ സേവനംചെയ്ത യുക്രേനിയന്‍ വിമുക്തഭടനെ ആദരിച്ചത് വിവാദമായതിനുപിന്നാലെയാണ് നടപടി. വെള്ളിയാഴ്ചയായിരുന്നു 98 -കാരനായ യുക്രേനിയന്‍ കുടിയേറ്റക്കാരന് യാറോസ്ലാവ് ഹുംഗയെ സ്പീക്കര്‍ ആദരിച്ചത്.
യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുടെ കനേഡിയൻ പാർലമെന്റ് സന്ദർശനത്തോടനുബന്ധിച്ച് വിമുക്തഭടന് ട്രൂഡോയും സ്പീക്കറും ആദരം നല്‍കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് യുക്രൈന്റെ സ്വാതന്ത്ര്യത്തിനായി റഷ്യക്കാരോടു പോരാടിയ വ്യക്തിയാണ് ഹുങ്ക എന്ന് സ്പീക്കര്‍ പറഞ്ഞു. ‘കാനഡയുടെ ഹീറോ’ എന്നുവിളിച്ച് ഹുങ്കയുടെ സേവനങ്ങൾക്ക് അദ്ദേഹം നന്ദിപറയുകയും ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി ട്രൂഡോ ഉള്‍പ്പെടയുള്ള പാർലമെന്റംഗങ്ങള്‍ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു. പിന്നാലെയാണ് പ്രതിപക്ഷനേതാവായ പിയറി പൊയ്ലിവര്‍, വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിമുക്തഭടന് ആദരമറിയിച്ചത് വിവാദമായതിനുപിന്നാലെ ഞായറാഴ്ച, ആന്റണി മാപ്പുപറഞ്ഞെങ്കിലും രാജിക്കായി സമ്മര്‍ദ്ദം ഏറുകയായിരുന്നു. തനിക്ക് സംഭവിച്ച പിഴവില്‍ അഗാധമായ ഖേദമുണ്ടെന്ന് രാജിപ്രഖ്യാപനത്തില് ആന്റണി പറഞ്ഞു. പരാമര്‍ശത്താല്‍ ജൂതസമൂഹത്തിനുണ്ടായ ദുഃഖത്തിലും ആന്റണി ക്ഷമാപണം നടത്തി.