ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനായി ബംഗാളില്‍ രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിയമസഭ ചേരുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ബലാത്സംഗത്തിന് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
‘ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശരിയായ ശിക്ഷയാണ് വധശിക്ഷ. സി.ബി.ഐ. പോലീസില്‍ നിന്ന് കേസ് ഏറ്റെടുത്തിട്ട് 16 ദിവസമായി. ഇതുവരെയും ഒന്നുമായിട്ടില്ല. ഞാന്‍ വെറും 5 ദിവസമാണ് ചോദിച്ചത്. എന്നിട്ടും കേസ് സിബിഐക്ക് കൈമാറി. അവര്‍ക്ക് നീതി ആവശ്യമില്ല. കേസ് വൈകിപ്പിക്കുകയാണ് വേണ്ടത്. എവിടെയാണ് നീതി?”, എന്നായിരുന്നു മമതയുടെ ചോദ്യം.