Tuesday, November 26, 2024

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

താനൂരിൽ ഇന്നലെ വൈകുന്നേരം സംഭവിച്ച ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി സീറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. സമാനദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം എന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിലെ താനൂരിൽ ഇന്നലെ വൈകുന്നേരം സംഭവിച്ച ഉല്ലാസബോട്ടപകടത്തിൽ 22 പേർ മരിക്കാനിടയായത് അതീവ വേദനാജനകമാണ്. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കേണ്ടതാണ്. പൊതുസമൂഹവും ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ജാഗ്രത പാലിക്കട്ടെ! അനുശോചന സന്ദേശത്തിൽ മാർ ജോർജ്ജ് ആലഞ്ചേരി കുറിച്ചു.

Latest News