Monday, November 25, 2024

കർദ്ദിനാൾ ജോർജ് പെൽ അന്തരിച്ചു

വത്തിക്കാൻ സാമ്പത്തിക-കാര്യ സെക്രട്ടേറിയേറ്റിന്റെ പ്രിഫെക്ട് എമിരിറ്റസ് കർദ്ദിനാൾ ജോർജ് പെൽ ജനുവരി പത്തിന് അന്തരിച്ചു. അദ്ദേഹത്തിന് 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

2014 -ൽ വത്തിക്കാനിലെ സാമ്പത്തിക വിഭാഗത്തെ നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിനു മുമ്പ് മെൽബണിലെയും പിന്നീട് സിഡ്നിയിലെയും ആർച്ചുബിഷപ്പായി വർഷങ്ങളോളം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

1941 ജൂൺ എട്ടിന് വിക്ടോറിയയിലെ ഒരു പട്ടണമായ ബല്ലാറത്തിൽ ആണ് അദ്ദേഹം ജനിച്ചത്. 1966 -ൽ വൈദികനായി അഭിഷിക്തനായി. 1987 -ൽ മെൽബണിലെ സഹായമെത്രാനായി നിയമിക്കപ്പെട്ടു, ഒമ്പതു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ മെൽബണിലെ ആർച്ചുബിഷപ്പായി നിയമിച്ചു.

2001 -ൽ അദ്ദേഹം സിഡ്‌നിയിലെ ആർച്ചുബിഷപ്പായി നിയമിതനായി. അവിടെ അദ്ദേഹം, പുതിയതായി സൃഷ്ടിച്ച സാമ്പത്തിക സെക്രട്ടേറിയേറ്റിന്റെ ചുമതല വഹിക്കുന്നതിനും 2014 -ൽ വത്തിക്കാൻ സാമ്പത്തിക കാര്യങ്ങൾ പരിഷ്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. 2003 ഒക്ടോബറിൽ സിഡ്‌നി ആർച്ചുബിഷപ്പായിരിക്കെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളാക്കി ഉയർത്തിയത്. പത്തു വർഷങ്ങൾക്കു ശേഷം, ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പെല്ലിനെ തന്റെ കൗൺസിൽ ഓഫ് കർദ്ദിനാൾമാരുടെ അംഗമായി നിയമിച്ചു. അതിനു ശേഷം ഒരു വർഷം അദ്ദേഹത്തെ വത്തിക്കാൻ സാമ്പത്തിക കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചു.

ദുരുപയോഗ ആരോപണങ്ങളിൽ തന്റെ നിരപരാധിത്വം സംരക്ഷിക്കാൻ 2017 -ൽ കർദ്ദിനാൾ പെൽ, റോം വിട്ട് ഓസ്‌ട്രേലിയയിലേക്കു പോയി. 404 ദിവസത്തെ ജയിൽവാസത്തിനു ശേഷം 2020 -ൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.

Latest News