Monday, November 25, 2024

ഉക്രൈനിലെ വത്തിക്കാന്‍ പ്രതിനിധി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്രെയ്നിലെ പ്രതിനിധി കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്‌കി, സാപോരിജിയ നഗരത്തിന് സമീപം സഹായം നല്‍കുന്നതിനിടെ ആക്രമണം നടന്നതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 17 -നാണ് ആക്രമണം നടന്നത്. കര്‍ദ്ദിനാള്‍ ക്രാജെവ്സ്‌കിക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പോളിഷ് വംശജനായ കര്‍ദിനാള്‍ യുദ്ധമുഖത്ത് ആരുമില്ലാത്ത സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും കൊണ്ടുവരുന്നതിനിടെയാണ് സംഭവം.

കര്‍ദ്ദിനാള്‍ ക്രാജെവ്സ്‌കിയും കൂടെയുള്ളവരും ഓടിയൊളിച്ചതിനാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ‘എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അപകടത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. എവിടേക്കാണ് ഓടേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഓടിയൊളിക്കാന്‍ പര്യാപ്തമായ ഒരു സാഹചര്യമല്ല.’ – കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.

തെക്കുകിഴക്കന്‍ ഉക്രെയ്നിലെ ഡൈനിപ്പര്‍ നദിയുടെ തീരത്തുള്ള ഒരു നഗരമാണ് സപ്പോരിജിയ. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം അവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാര്‍പ്പാപ്പയുടെ പ്രതിനിധിയായിട്ടാണ് കര്‍ദ്ദിനാള്‍ ക്രാജെവ്‌സ്‌കി ഉക്രെയ്‌നിലെത്തിയത്. ഫെബ്രുവരി 24-ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം മാര്‍പ്പാപ്പയുടെ അല്‍മോണര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നാലാമത്തെ യാത്രയാണിത്.

Latest News