267-ാമത് പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ, കോൺക്ലേവിനു മുന്നോടിയായി പതിനൊന്നാമത് പൊതുസമ്മേളനത്തിൽ പങ്കെടുത്ത് കർദിനാളമാർ. കോൺക്ലേവിനുള്ള തയ്യാറെടുപ്പിനായി കർദിനാൾസംഘം വൈകുന്നേരം അഞ്ചുമണിക്ക് അവരുടെ പതിനൊന്നാമത് പൊതുസമ്മേളനം നടത്തിയതായി ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.
കോൺക്ലേവിനു മുന്നോടിയായിട്ടുള്ള അടുത്തതും അവസാനത്തെതുമായ പൊതുസമ്മേളനം ഇന്നു രാവിലെ റോം സമയം രാവിലെ ഒൻപതു മണിക്ക് നടക്കുമെന്ന് ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണി അറിയിച്ചു. മെയ് അഞ്ച് തിങ്കളാഴ്ച, ഉച്ചകഴിഞ്ഞുള്ള കോൺഗ്രിഗേഷനിൽ 132 കർദിനാൾ ഇലക്ടർമാർ ഉൾപ്പെടെ 170 കർദിനാളമാർ പങ്കെടുത്തു.
വത്തിക്കാൻ പറയുന്നതനുസരിച്ച്, സഭയിലെയും സമൂഹത്തിലെയും വംശീയത, കുടിയേറ്റം, യുദ്ധങ്ങൾ, സിനഡ്, കൂട്ടായ്മയുടെ സഭാശാസ്ത്രം, പുതിയ പോപ്പിനെ പിന്തുണയ്ക്കുന്നതിൽ കർദിനാളമാരുടെ പ്രതിബദ്ധത എന്നിവയായിരുന്നു ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ.