കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ഹോങ്കോങ്ങിലെ ആദ്യത്തെ കത്തോലിക്കാ സർവകലാശാലയായി മാറും. ശക്തമായ നഴ്സിംഗ് പ്രോഗ്രാമുള്ള ഒരു പോസ്റ്റ്-സെക്കൻഡറി കോളേജായ കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷന്‍ (CIHE) ഹോങ്കോംഗ് കൗൺസിൽ ഫോർ അക്രെഡിറ്റേഷൻ ഓഫ് അക്കാദമിക് ആൻഡ് വൊക്കേഷണൽ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.
ചീഫ് എക്സിക്യൂട്ടീവ്, ജോൺ ലീയുടെ കീഴിലുള്ള ഗവൺമെന്റിന്റെ ഔപചാരികമായ അംഗീകാരമാണ് CIHE -യെ സംബന്ധിച്ചിടത്തോളം അവസാനത്തെ രാഷ്ട്രീയതടസ്സം. ഇത് സംഭവിക്കുകയാണെങ്കിൽ, ഹോങ്കോങ്ങിന് ഒരു പുതിയ സ്വകാര്യ സർവകലാശാല ലഭിക്കും. ‘യൂണിവേഴ്സിഡാഡ് സാൻ ഫ്രാൻസിസ്കോ’ എന്ന പേര് സ്വീകരിക്കുന്ന ആദ്യത്തെ കത്തോലിക്കാ സർവകലാശാലയായിരിക്കും ഇത്. ബിഷപ്പ് ആകുന്നതിനുമുമ്പ്, ഈശോസഭകളുടെ പ്രാദേശിക മേധാവിയായിരുന്നപ്പോൾ കർദിനാൾ ചൗ, ഹോങ്കോങ്ങിൽ ഒരു കത്തോലിക്കാ സർവകലാശാല എന്ന ആശയം സജീവമായി പ്രോത്സാഹിപ്പിച്ചു. രാഷ്ട്രീയതടസ്സം മാറുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഈ സ്വപ്നം വളരെവേഗം യാഥാർഥ്യമാകും. അനുമതി ലഭിച്ചാൽ, 1997 -ൽ ഒരു പ്രത്യേക ഭരണമേഖലയായി ചൈനയിലേക്കു ചേന്ന മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ്ങിലെ മൂന്നാമത്തെ സ്വകാര്യ സർവകലാശാലയായിരിക്കും ഇത്.
പ്രധാന ഭൂപ്രദേശത്തിന്റെ അതിർത്തിയോടു ചേർന്ന് ഫാൻലിംഗിൽ ഒരു പുതിയ സർവകലാശാല നിർമ്മിക്കുക എന്നതായിരുന്നു പ്രാരംഭ ആശയം. എന്നാൽ നഗരാസൂത്രണകാരണങ്ങളാൽ അധികാരികൾ അത് നിരസിച്ചു. എന്നാൽ കർദിനാൾ ചൗ, ബിഷപ്പായപ്പോൾ, CIHE ഒരു സർവകലാശാലയാക്കി മാറ്റണമെന്ന് നിർദേശിച്ചുകൊണ്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുകയായിരുന്നു.