Monday, November 25, 2024

മൊറോക്കോ ഭൂകമ്പബാധിതര്‍ക്ക് കാരിത്താസ് സംഘടനയുടെ സഹായഹസ്തം

മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ രണ്ടായിരത്തോളം പേർ മരണപ്പെട്ടു. ദിവസങ്ങൾ കഴിയുന്തോറും മരിച്ചവരുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഭൂകമ്പബാധിതർക്ക് ഉടനടി സഹായവും പിന്തുണയും നൽകുമെന്ന് കാരിത്താസ് സംഘടന അറിയിച്ചു.

ഈ വലിയ ദുരന്തത്തെ തുടർന്ന് കാരിത്താസ് ഇന്റർനാഷണൽസ് പോലുള്ള സംഘടനകൾ ദുരിതബാധിതരെ സഹായിക്കാൻ മുമ്പോട്ടുവന്നിരിക്കുകയാണ്. “ഒരുമിച്ച് വിലയിരുത്തലുകൾ നടത്തുന്നതിനും വരുംമണിക്കൂറുകളിലും ദിവസങ്ങളിലും സമഗ്രമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഫ്രാൻസിസ് മാർപാപ്പ ഉദാഹരിക്കുന്ന സ്നേഹത്തിന്റെയും അനുകമ്പയുടെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശം ഉൾക്കൊള്ളുകയാണ് ഞങ്ങളുടെ ലക്ഷ്യം” – കാത്തലിക് ചർച്ച് ഓർഗനൈസേഷൻ അതിന്റെ വെബ്‌സൈറ്റിൽ കുറിച്ചു.

സെപ്റ്റംബർ എട്ട്, വെള്ളിയാഴ്ച രാത്രി 11 മണിയോടെ (പ്രാദേശികസമയം) 18.5 കിലോമീറ്റർ താഴ്ചയുള്ള ഹൈ അറ്റ്‌ലസ് പർവതനിരകളിലാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അധികൃതരുടെ അഭിപ്രായത്തിൽ, 1900 -നുശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണിത്.

Latest News