Sunday, November 24, 2024

50000 രൂപയ്ക്ക് മുകളിലുള്ള പണത്തിന്റെ രേഖകള്‍ കൈവശം വയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രേഖകളില്ലാതെ 50,000 രൂപയോ അതില്‍ കൂടുതലോ പണം കൈവശം വയ്ക്കരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം. 50000 രൂപയ്ക്ക് മുകളില്‍ പണം കൊണ്ടുപോകുകയാണെങ്കില്‍, അനുബന്ധ രേഖകള്‍ കൈയ്യില്‍ കരുതണം. അല്ലാത്തപക്ഷം ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കോ പോലീസിനോ പണം പിടിച്ചെടുക്കാന്‍ കഴിയും.

50000 രൂപയ്ക്ക് മുകളില്‍ ബാങ്കില്‍ നിന്നും എടുത്ത് പണമായി കയ്യില്‍ കരുതി വാഹന യാത്ര നടത്തുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇലക്ഷന്‍ കമ്മീഷന്‍ ലഭ്യമാക്കിയിരിക്കുന്ന പ്രത്യേക രേഖ കയ്യില്‍ കരുതണം.

സിസിടിവി നിരീക്ഷണത്തോടൊപ്പം അതിര്‍ത്തി പോയിന്റുകളിലും 24 മണിക്കൂറും നിരീക്ഷണം നടക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ ആദായനികുതി, എക്‌സൈസ് വകുപ്പുകളുമായി ചേര്‍ന്നും പോലീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പണം, മദ്യം, മറ്റ് സാധനസാമഗ്രികള്‍ എന്നിവയുടെ ഏത് നീക്കവും പരിശോധിക്കാന്‍ രാത്രിയില്‍ സര്‍പ്രൈസ് ചെക്കുകളും ആരംഭിച്ചിട്ടുണ്ട്.

 

Latest News