ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വില്പനയ്ക്ക് എത്തിക്കാന്‍ ആമസോണ്‍. ഹ്യൂണ്ടായി വെഹിക്കിള്സുമായാണ് ആമസോണ്‍ ധാരണയിലെത്തിയത്. അടുത്ത വര്‍ഷം മുതലായിരിക്കും ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വില്പനയ്ക്ക് എത്തിക്കുന്നത്.
ആദ്യമായാണ് ആമസോണില്‍ വാഹനങ്ങള്‍ എത്തുന്നത്. യുഎസില്‍ ആയിരിക്കും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ വാഹന വില്പന ആദ്യം. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഹ്യൂണ്ടായിയുടെ വാഹനങ്ങളാണ് ഇത്തരത്തില്‍ ആമസോണ്‍ വഴി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. കൂടുതല്‍ നിര്‍മ്മാതാക്കള്‍ ഈ സാധ്യത ഉപയോഗിക്കാനുള്ള സാധ്യതയും മുന്നില്‍ കാണുന്നുണ്ട്.
ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലര്‍ വഴി ആയിരിക്കും ഡെലിവറി ചെയ്യുന്നത്. ഹ്യൂണ്ടായുടെ നിലവില്‍ ഉള്ള ഏത് മോഡല്‍ വാഹനങ്ങളും ഇത്തരത്തില്‍ ആമസോണ്‍ വഴി വാങ്ങാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.