Saturday, April 5, 2025

Cover Story

തൊഴില്‍ക്കെണി: കുവൈറ്റില്‍ നൂറിലധികം മലയാളി സ്ത്രീകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി പോലീസ്

ഗള്‍ഫ് രാജ്യങ്ങളിലെ അറബ് കുടുംബങ്ങളുടെ വീടുകളില്‍ നൂറിലധികം സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് (എസ്എസ്ബി) കണ്ടെത്തി. കുവൈറ്റ് കുടുംബങ്ങള്‍ക്ക് വിറ്റ ശേഷം രക്ഷപ്പെടുത്തിയ മൂന്ന് മലയാളി സ്ത്രീകളെ കടത്തിക്കൊണ്ടു പോയത് സംബന്ധിച്ച്...

തോറ്റവരും ശരാശരിക്കാരും

വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക് ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായിപ്പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്....

സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റാങ്കിംഗില്‍ ഏഷ്യയില്‍ ഒന്നാമതായി കേരളം; ലോകത്ത് നാലാമത്

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ (ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം നേടി കേരളം. താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയിയതായി...

വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി പീഡനമനുഭവിക്കുന്നത് 360 മില്യണ്‍ ക്രൈസ്തവര്‍

ലോകമെമ്പാടും 360 ദശലക്ഷത്തിലധികം ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ പീഡനമനുഭവിക്കുന്നതായി വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര സംഘടന അടുത്തിടെ പ്രസിദ്ധീകരിച്ച 50 രാജ്യങ്ങളിലെ ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 2020 ഒക്ടോബര്‍ ഒന്ന് മുതല്‍ 2021...

ലോക രക്തദാന ദിനത്തില്‍ ഓര്‍മ്മിക്കേണ്ട ജീവിതം: അമ്പതിലധികം തവണ രക്തദാനം നടത്തിയ ‘പക്വത ഡേവിസ്’

ഇന്ന് ജൂണ്‍ 14; ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുമ്പു വരെ ഇതായിരുന്നില്ല നമ്മുടെ...

വിദ്യാഭ്യാസമുള്ളതുകൊണ്ട് മാത്രം സ്ത്രീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുത്; ബോംബെ ഹൈക്കോടതി

വിദ്യാഭ്യാസമുള്ളതുകൊണ്ട് മാത്രം സ്ത്രീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും ബലം പ്രയോഗിച്ച് ജോലിക്കയയ്ക്കരുതെന്നും ബോംബെ ഹൈക്കോടതി. ജോലിക്ക് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമ്പൂര്‍ണ അവകാശം സ്ത്രീകള്‍ക്കാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം...

ഇന്ത്യയിലെ കോവിഡ് കുതിപ്പ്; ഇപ്പോഴത്തേത് മൃതുതരംഗമെന്ന് ആരോഗ്യവിദഗ്ധര്‍

ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധര്‍. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളില്‍ ഭൂരിഭാഗവും 48...

നൈജീരിയയിലെ പള്ളി ആക്രമണത്തിന് ശേഷം ദുഃഖവും ആഘാതവും നേരിടുന്ന കുടുംബങ്ങള്‍

തന്റെ അഞ്ച് മക്കളില്‍ രണ്ടുപേരെയുമായി ഞായറാഴ്ച പന്തക്കുസ്ത തിരുനാള്‍ ആഘോഷിക്കാന്‍ പോയതാണ് തെരേസ ഒഗ്ബു. ഏതൊരു കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ചും സന്തോഷകരമായ അവസരം. എന്നാല്‍ തിരുനാള്‍ കൂടാന്‍ പോയ ആ രണ്ട് ആണ്‍കുട്ടികള്‍...

രക്തക്കറകള്‍ ഉണങ്ങാത്ത നൈജീരിയയിലെ ആ ദൈവാലയം: മനുഷ്യമനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ക്രൈസ്തവ കൂട്ടക്കുരുതിയുടെ ബാക്കിപത്രം

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി നടന്ന ദൈവാലയത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരുടേയും കരളലിയിക്കുന്നതാണ്. ദൈവാലയത്തിനകത്ത് രക്തത്തില്‍ കുതിര്‍ന്നു കിടക്കുന്ന ഒരു ബൈബിള്‍, തറയിലും ഭിത്തിയിലുമായി ചിതറിത്തെറിച്ചിരിക്കുന്ന രക്തത്തുള്ളികള്‍, മരണവെപ്രാളത്തില്‍ രക്ഷപെടാനായി ആളുകള്‍ തറയിലൂടെ ഇഴഞ്ഞുനീങ്ങിയതിന്റെ...

നൈജീരിയയില്‍ തുടരുന്ന ക്രൈസ്തവ കൂട്ടക്കൊലക്ക് അവസാനമില്ലേ?

തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ജൂണ്‍ അഞ്ചിന് ഒന്‍ഡോ സ്റ്റേറ്റിലെ ഒവോ ടൗണിലെ സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ ദൈവാലയത്തില്‍ സ്‌ഫോടകവസ്തുക്കളുമായി തോക്കുധാരികള്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തി. പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ ദൈവാലയത്തിലെ പ്രാര്‍ത്ഥനക്കിടെ നടന്ന...

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് കോടികളുടെ നിക്ഷേപം നേടിയെടുത്ത് ഇതര സംസ്ഥാനങ്ങള്‍; കേരളം വിട്ടുനിന്നു

സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കര്‍ണാടക, ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കോടികളുടെ നിക്ഷേപം നേടിയെടുത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലായിരുന്നതിനാല്‍ മേയ് 23...

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി ഐക്യ രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി ഐക്യ രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ലഷ്‌കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാംപുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. താലിബാന്‍ ഭരണനേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും...

വിദ്വേഷമുദ്രാവാക്യ കേസ്; മതസ്പര്‍ധ ആളിക്കത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

വിദ്വേഷമുദ്രാവാക്യ കേസില്‍ മതസ്പര്‍ധ ആളിക്കത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പടെയുള്ളവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഒരു ചാനലാണ് പുറത്തുവിട്ടത്. കേസിലെ 24 മുതല്‍27 വരെയുള്ള പ്രതികള്‍ കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതില്‍...

യാസിന്‍ മാലിക്കിനെ ശിക്ഷിച്ച കോടതി വിധിയ്‌ക്കെതിരെ വിമര്‍ശനം; ഭീകരതയെ നീതീകരിക്കരുതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയോട് ഇന്ത്യ

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് എത്തിച്ചെന്ന കേസില്‍ യാസിന്‍ മാലിക്കിനെ ശിക്ഷിച്ച കോടതി വിധിയെ വിമര്‍ശിച്ചതിന് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്കെതിരെ ഇന്ത്യ. സംഘടന പരോക്ഷമായി ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണെന്നും ഇന്ത്യ നിലപാടെടുത്തു. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ...

മതവിദ്വേഷ പ്രസംഗം; കടിച്ചതിനേക്കാള്‍ വലുത് അളയിലില്ലേ?

മതവിദ്വേഷ കേസില്‍ പി.സി ജോര്‍ജ്ജ് റിമാന്‍ഡില്‍. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 14 ദിവസത്തേക്കാണ് പി.സി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിന് ഉത്തരവിട്ട സാഹചര്യത്തില്‍ പി.സി ജോര്‍ജ്ജിനെ പൂജപ്പുര സെന്‍ട്രല്‍...

Popular

spot_imgspot_img