Thursday, January 30, 2025

Health

മെഡിസെപ്: 240 എംപാനല്‍ഡ് ആശുപത്രികളുടെ പട്ടികയായി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇതുവരെ എംപാനല്‍ ചെയ്തിട്ടുള്ളത് 240 ആശുപത്രികളാണ്. കൂടുതല്‍ ആശുപത്രികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും കൂടുതല്‍ ആശുപത്രികള്‍ പുതിയ പട്ടികയിലേക്കു വരുമെന്നും...

പോഷകാഹാര വിതരണം: കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് വേണ്ട

പോഷകാഹാരവിതരണത്തിനു കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ മാതാപിതാക്കളുടെ ആധാര്‍ നമ്പറുകള്‍ പോഷണ്‍ ട്രാക്കര്‍ വെബ്‌സൈറ്റുകളില്‍ ചേര്‍ക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ റേഷന്റെ ലഭ്യത എസ്എംഎസ് വഴി...

‘മഹാമാരി അവസാനിച്ചിട്ടില്ല’: 110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം...

യുഎസ് ഗര്‍ഭച്ഛിദ്ര നിരോധനം: സംസ്ഥാന കോടതികളില്‍ നിയമപോരാട്ടം

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നുള്ള വിധി യുഎസ്സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ സംസ്ഥാന കോടതിയെ സമീപിച്ചു തുടങ്ങി. വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയാണു ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമാണെന്നുള്ള റോ വേഴ്‌സസ് വേഡ് കേസിലെ വിധി ഫെഡറല്‍ കോടതി...

മയക്കുമരുന്ന് ഉപയോഗം വ്യാപകം; ബംഗ്ലാദേശില്‍ ഇനി സര്‍വ്വകലാശാല പ്രവേശനത്തിന് ഡോപ് ടെസ്റ്റ് നിര്‍ബ്ബന്ധം

ബംഗ്ലാദേശില്‍ സര്‍വ്വകലാശാല പ്രവേശനത്തിന് മയക്കുമരുന്ന് പരിശോധന നിര്‍ബ്ബന്ധമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് ബംഗ്ലാദേശി ആഭ്യന്തര വകുപ്പ് മന്ത്രി അസാദുസ്മാന്‍ ഖാന്‍ അറിയിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാദ്ധ്യമ...

ജീവിതമാണ് ലഹരി; അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തില്‍ അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

2022-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം 'Addressing drug challenges in health and humanitarian crises'(ആരോഗ്യ, മാനവിക പ്രശ്നങ്ങളും ലഹരി വെല്ലുവളിയും) എന്നതാണ്. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ...

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈ ഡേ, മദ്യശാലകളും ബാറുകളും തുറക്കില്ല

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരി...

മെഡിസെപ്പ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 500 രൂപയാണ് പ്രതിമാസ പ്രീമിയം. പ്രതിവര്‍ഷം 4800 രൂപയും 18 %...

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗാഭ്യാസം

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗാഭ്യാസം. കര്‍ണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടക്കുന്നത്. യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 75,000 സ്ഥലങ്ങളില്‍ യോഗാ...

ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

ജനങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച ആശങ്ക ഇരട്ടിയാക്കി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ രാജ്യങ്ങള്‍...

അജ്ഞാതമായ ഉദര രോഗത്തിന്റെ വ്യാപനത്തില്‍ അമ്പരന്ന് ഉത്തര കൊറിയ

അജ്ഞാതമായ ഉദര രോഗത്തിന്റെ വ്യാപനത്തില്‍ അമ്പരന്ന് ഉത്തര കൊറിയ. 800 ലധികം കുടുംബങ്ങളില്‍ നിന്നായി 1600 -ല്‍ പരം പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. കോളറ അല്ലെങ്കില്‍ ടൈഫോയിഡിന്റെ വകഭേദമാകാം രോഗമെന്നാണ്...

കോവിഡ് മരണനിരക്ക് ഉയരുന്നതായി ഡബ്ല്യുഎച്ച്ഒ

അഞ്ച് ആഴ്ചയ്ക്കുശേഷം ലോകത്ത് വീണ്ടും കോവിഡ് മരണനിരക്ക് ഉയര്‍ന്നതായി ഡബ്ല്യുഎച്ച്ഒ. കഴിഞ്ഞയാഴ്ച ലോകത്ത് കോവിഡ്-19 മൂലം 8,700 പേര്‍ മരിച്ചു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് മരണത്തില്‍ നാല് ശതമാനം വര്‍ധനയാണുണ്ടായത്. കോവിഡ് മരണ...

വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന

ലോകത്ത് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന. ഈ രോഗവ്യാപനത്തെ ഹെല്‍ത്ത് എമര്‍ജന്‍സായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാന്‍ ചര്‍ച്ച നടക്കവെയാണ് പേര് മാറ്റണമെന്ന ആവശ്യം പരിഗണിക്കുന്നത്. ഉടന്‍...

എയ്ഡ്‌സ് മഹാമാരിക്കെതിരേ പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് ഇസ്രേലി ശാസ്ത്രജ്ഞര്‍

എയ്ഡ് മഹാമാരിക്കെതിരേ പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് ഇസ്രേലി ശാസ്ത്രജ്ഞര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന വാക്‌സിനും എച്ച്‌ഐവി പകര്‍ത്തുന്ന വൈറസിനെ നിര്‍ജീവമാക്കുന്ന പുതിയ ചികിത്സാരീതികളുമാണ് ജീനുകള്‍ എഡിറ്റ് ചെയ്യുന്ന ശാസ്ത്രരീതിയിലൂടെ ടെല്‍അവീവ് സര്‍വകലാശാല ജോര്‍ജ് എസ്...

കുടുംബത്തിലെ മദ്യപാനം കുട്ടികളെ ബാധിക്കുമ്പോള്‍

ഇക്കഴിഞ്ഞ ദിവസം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു, മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ച സംഭവം. നാഗര്‍കോവില്‍ കുട്ടക്കാടി പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി ദമ്പതികളുടെ മകള്‍...

Popular

spot_imgspot_img