Tuesday, May 13, 2025

International News

തുർക്കിയുമായുള്ള പതിറ്റാണ്ടുകളുടെ സംഘർഷത്തിനു ശേഷം കുർദിഷ് തീവ്രവാദ സംഘടന പികെകെ പിരിച്ചുവിട്ടു

നാല് പതിറ്റാണ്ടിലേറെയായി തുർക്കിയുമായി രക്തരൂക്ഷിതമായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) എന്ന തീവ്രവാദ സംഘടന പിരിച്ചുവിടാനും സായുധ പോരാട്ടം അവസാനിപ്പിക്കാനും തീരുമാനിച്ചതായി ഗ്രൂപ്പ് അംഗങ്ങളും തുർക്കി നേതാക്കളും അറിയിച്ചു. തീവ്രവാദ...

മരുന്നുകളുടെ വില കുറയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

മരുന്നുകളുടെ വില കുറയ്ക്കാൻ മരുന്നുനിർമ്മാതാക്കൾക്ക് നിർദേശം നൽകുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. ഈ ഉത്തരവുപ്രകാരം അടുത്ത 30 ദിവസത്തിനുള്ളിൽ മരുന്നുനിർമ്മാതാക്കൾക്ക് മരുന്നിന്റെ വില...

തുർക്കി യാത്രയ്ക്കു തയ്യാറെടുത്ത് ലെയോ പതിനാലാമൻ പാപ്പ

തുർക്കി യാത്രയ്ക്കു തയ്യാറെടുത്ത് ലെയോ പതിനാലാമൻ പാപ്പ. 2025 മെയ് 12 ന്, ഏകദേശം ആറായിരം മാധ്യമപ്രവർത്തകർക്ക് അനുവദിച്ച ഒരു സദസ്സിന്റെ അവസാനമാണ് പാപ്പ, താൻ തുർക്കി സന്ദർശിക്കാൻ തയ്യാറെടുക്കുകയാണെന്നു വെളിപ്പെടുത്തിയത്. മാധ്യമപ്രവർത്തകരുമായുള്ള...

ട്രംപിന്റെ അഭയാർഥി പദ്ധതിപ്രകാരം യു എസിൽ എത്തിയത് ഡസൻകണക്കിന് വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാർ

ട്രംപിന്റെ അഭയാർഥി പദ്ധതിപ്രകാരം വെള്ളക്കാരായ 59 ദക്ഷിണാഫ്രിക്കക്കാരുടെ ഒരു സംഘം യു എസിൽ എത്തി.അവർക്ക് അഭയാർഥിപദവി നൽകുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ ആഫ്രിക്കൻ ന്യൂനപക്ഷമായ ഇവർ വംശീയ വിവേചനത്തിന് ഇരകളായതിനാൽ അവർക്കുള്ള അഭയാർഥി...

റഷ്യ – യുക്രൈൻ യുദ്ധം: ലെയോ പതിനാലാമൻ മാർപാപ്പയും സെലെൻസ്‌കിയും ആദ്യമായി ഫോൺ സംഭാഷണം നടത്തിയതായി വത്തിക്കാൻ

രാജ്യത്ത് ശാശ്വതസമാധാനം സ്ഥാപിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർഥനയെത്തുടർന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പയും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ഫോണിൽ സംസാരിച്ചതായി വത്തിക്കാൻ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ ഞായറാഴ്ചപ്രസംഗത്തിൽ പാപ്പ യുക്രൈനെക്കുറിച്ച് ആശങ്ക...

ആഗോളതലത്തിൽ വധശിക്ഷകൾ വർധിക്കുന്നു; ചില രാജ്യങ്ങളിൽ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളും

മനുഷ്യാവകാശ നിരീക്ഷക സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ, കഴിഞ്ഞ മാസം ആഗോളതലത്തിൽ നടപ്പിലാക്കിയിട്ടുള്ള വധശിക്ഷകളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് പുറത്തിറക്കി. 2024 ൽ 1,518 വധശിക്ഷകൾ നടന്നതായി റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 2023 നെ അപേക്ഷിച്ച്...

ഹമാസ് മോചിപ്പിച്ച ബന്ദി എഡാൻ അലക്സാണ്ടർ വീണ്ടും കുടുംബവുമായി ഒന്നിച്ചു

19 മാസമായി ഗാസയിൽ ഹമാസിന്റെ തടവിലായിരുന്ന ഇസ്രായേലി-അമേരിക്കൻ ബന്ദിയായ എഡാൻ അലക്സാണ്ടർ ഇസ്രായേലിലെ തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. 2023 ഒക്ടോബർ ഏഴിന് ഗാസ അതിർത്തിയിൽ ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് 21 കാരനായ...

അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ച് താലിബാൻ 

അഫ്ഗാനിസ്ഥാനിൽ ഇസ്ലാമികനിയമങ്ങളുടെ ലംഘനം ഉണ്ടാകാമെന്നതിനാൽ ചെസ്സ് നിരോധിച്ച് താലിബാൻ. ഇതോടെ നിരോധിക്കപ്പെട്ട നിരവധി കാര്യങ്ങളുടെ നീണ്ടപട്ടികയിൽ ചെസ്സും ചേർക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ കായികവകുപ്പിന് ഇസ്ലാമികനിയമവുമായി ചെസ്സ് പൊരുത്തപ്പെടുന്നുണ്ടോ എന്നു നിർണ്ണയിക്കാൻ കഴിയുന്നതുവരെ ഗെയിം അനിശ്ചിതമായി...

മൂന്നുപേർ കൂടി മരിച്ചുവെന്ന് ട്രംപ്; 24 പേർ ജീവിച്ചിരിപ്പുണ്ടെന്ന് ഉദ്യോ​ഗസ്ഥൻ: ഗാസയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ബന്ദികളെക്കുറിച്ച് അറിയണമെന്ന് കുടുംബാംഗങ്ങൾ

മൂന്നു ബന്ദികൾകൂടി മരിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെത്തുടർന്ന് ഒക്ടോബർ ഏഴിന് ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്ന് ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ട് കുടുംബാം​ഗങ്ങൾ. "ബന്ദികളുടെ എണ്ണം 21 ആയെന്നും മൂന്നു...

50 വർഷങ്ങൾക്കുമുൻപു നടന്ന ലോകത്തിലെ ആദ്യത്തെ ആഴക്കടൽ ഖനനപരീക്ഷണത്തിന്റെ പാടുകൾ കണ്ടെത്തി

50 വർഷങ്ങൾക്കുമുൻപു നടന്ന, ലോകത്തിലെ ആദ്യത്തെ ആഴക്കടൽ ഖനനപരീക്ഷണങ്ങളുടെ പാടുകൾ അമേരിക്കയുടെ കിഴക്കൻതീരത്തെ കടൽത്തീരത്തുനിന്നും കണ്ടെത്തി. ബ്ലെയ്ക്ക് പീഠഭൂമിയിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ, അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ദൃശ്യമാണ്. വലിയതോതിൽ ആഴക്കടൽ...

ശ്രീലങ്കയിൽ ബസ് പാറക്കെട്ടിൽനിന്നു മറിഞ്ഞ് 21 മരണം

ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളുള്ള കുന്നിൻപ്രദേശത്ത് കഴിഞ്ഞ ദിവസം ബസ് പാറക്കെട്ടിൽനിന്നു മറിഞ്ഞ് 21 പേർ മരിച്ചു. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽനിന്ന് ഏകദേശം 140 കിലോമീറ്റർ കിഴക്കായി മധ്യ ശ്രീലങ്കയിലെ...

യുക്രൈൻ – റഷ്യ ചർച്ചകൾ വേണമെന്ന ട്രംപിന്റെ ആവശ്യത്തിനുപിന്നാലെ പുടിനുമായുള്ള വ്യക്തിപരമായ ചർച്ചകൾക്കു സമ്മതിച്ച് സെലെൻസ്‌കി

യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഇസ്താംബൂളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വ്യക്തിപരമായി കാണാൻ തയ്യാറാണെന്ന് അറിയിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. തുർക്കിയിൽവച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പുടിൻ തയ്യാറാണെന്ന് അറിയിച്ചതിനുപിന്നാലെ...

ഗാസയിൽ വെടിനിർത്തലിന്റെ ഭാഗമായി യു എസ് – ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാൻ തീരുമാനിച്ച് ഹമാസ്

ഗാസയിൽ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി യു എസ് പൗരത്വമുള്ള, അവസാനത്തെ തടവുകാരിയെന്നു കരുതപ്പെടുന്ന ഇസ്രായേലി - അമേരിക്കൻ ബന്ദിയായ എഡാൻ അലക്സാണ്ടറിനെ മോചിപ്പിക്കുമെന്ന് അറിയിച്ച് ഹമാസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ...

അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പൽ അപ്പാർട്ട്മെന്റ് വീണ്ടും തുറന്ന് ലെയോ പതിനാലാമൻ പാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് ഏപ്രിൽ 21 നു സീൽ ചെയ്ത അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പൽ അപ്പാർട്ട്മെന്റ് വീണ്ടും തുറന്ന് ലെയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്നുള്ള 'സ്വർല്ലോകരാജ്ഞി' പ്രാർഥനയ്ക്കുശേഷമാണ്...

മൃഗങ്ങളുടെ ശബ്ദങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന എ ഐ സംവിധാനത്തിന് പേറ്റന്റ് നേടാൻ ചൈനയിലെ ബൈഡു

കൃത്രിമബുദ്ധി ഉപയോഗിച്ച് വീട്ടിലെ പൂച്ചകുട്ടിയുടെ നിഗൂഢമായ 'മ്യാവൂ ശബ്ദങ്ങളെ' മനുഷ്യഭാഷയിലേക്കു വിവർത്തനം ചെയ്യാൻ കഴിയുമെന്ന് പര്യവേഷണം നടത്തി ഒരു ചൈനീസ് ടെക് കമ്പനി. ചൈനയിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിന്റെ ഉടമയായ ബൈഡു...

Popular

spot_imgspot_img