മെയ് 9-ന് മോസ്കോയിൽ നടക്കുന്ന സൈനിക പരേഡിന്റെ ഭാഗമായി റഷ്യ മുന്നോട്ടുവെച്ച വെടിനിർത്തൽ വാഗ്ദാനത്തിൽ യുക്രൈൻ വ്യക്തത തേടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയിലാണ് പുടിൻ ഈ നിർദ്ദേശം വച്ചത്. എന്നാൽ,...
നൈജീരിയയിലെ ക്വാറ സംസ്ഥാനത്ത് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തടങ്കൽ പാളയത്തിൽ 150 പേർ മരിച്ചതായി റിപ്പോർട്ട്. ജനുവരി മുതൽ നിയമവിരുദ്ധമായി തടവിലാക്കിയവരാണ് ഇവിടെ ദാരുണമായി കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. സായുധ...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായി തായ്‌വാൻ വിഷയത്തിൽ കർശന മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളി തായ്‌വാൻ ആണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി...
ലോകരാജ്യങ്ങൾ ആണവായുധങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വൻദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്ന് വത്തിക്കാൻ മുന്നറിയിപ്പ് നൽകി. ആണവായുധങ്ങൾ ആധുനികവൽക്കരിക്കുന്നതും യുദ്ധതന്ത്രങ്ങളിൽ എഐ ഉപയോഗിക്കുന്നതും മനുഷ്യരാശിയെത്തന്നെ അപകടത്തിലാക്കുന്ന പിഴവുകൾക്ക് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയിൽ വത്തിക്കാൻ പ്രതിനിധിസംഘം വ്യക്തമാക്കി. ന്യൂയോർക്കിൽ...
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരസ്കാരങ്ങളിലൊന്നായ നോബൽ സമാധാന പുരസ്കാരത്തിനായി ഇത്തവണ 287 നാമനിർദ്ദേശങ്ങൾ ലഭിച്ചു. ഇതിൽ 197 വ്യക്തികളും 90 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. നാമനിർദ്ദേശ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉൾപ്പെട്ടതായാണ്...
ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ നഴ്സറി സ്കൂളിൽ കടന്നുകയറി നാല് പിഞ്ചുകുട്ടികളെ വെട്ടിക്കൊന്ന പ്രതിക്ക് വധശിക്ഷ. 39-കാരനായ ക്രിസ്റ്റഫർ ഒകെല്ലോ ഒൻയുമിനെയാണ് തൂക്കിക്കൊല്ലാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഏപ്രിൽ രണ്ടിന് ഗാബയിലെ ഡേ കെയർ സെന്ററിലായിരുന്നു...
റഷ്യയുടെ സാമ്പത്തിക-സൈനിക കേന്ദ്രങ്ങളെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കരിങ്കടൽ തീരത്തെ പ്രധാന തുറമുഖ നഗരമായ തുവാപ്‌സെയിൽ യുക്രൈൻ വീണ്ടും ഡ്രോൺ ആക്രമണം നടത്തി. പ്രദേശത്തെ എണ്ണ ശുദ്ധീകരണ ശാലകളെയും കയറ്റുമതി കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട്...
ജൂതന്മാർക്കെതിരെയുള്ള കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ മുന്നറിയിപ്പ് നൽകി. ലണ്ടനിലെ ജൂത കേന്ദ്രമായ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂത മതവിശ്വാസികൾക്ക് കുത്തേറ്റ സംഭവത്തെത്തുടർന്ന് രാജ്യം...
ആഗോളതലത്തിൽ മാധ്യമസ്വാതന്ത്ര്യം കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. രാജ്യാന്തര മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) പുറത്തുവിട്ട 2026-ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിലാണ് ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്.
ലോകത്തെ...
ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ ഡ്രോണുകളുടെ വിൽപന പൂർണ്ണമായും നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുജന സുരക്ഷ മുൻനിർത്തിക്കൊണ്ടുള്ള പുതിയ നിയമങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നഗരത്തിന് പുറത്തുനിന്നും ഡ്രോണുകളോ അവയുടെ ഭാഗങ്ങളോ ബീജിങ്ങിലേക്ക്...
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക്. പാക് പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിലെ കുർറം അതിർത്തിയിൽ അഫ്ഗാൻ താലിബാൻ സൈന്യം നടത്തിയ വെടിവെപ്പിന് പിന്നാലെ, തിരിച്ചടിയിലൂടെ താലിബാന്റെ മൂന്ന് സൈനിക പോസ്റ്റുകൾ...
ജർമ്മനിയിലുള്ള അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് തന്റെ ഭരണകൂടം ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. നാറ്റോ സഖ്യകക്ഷികൾ സ്വന്തം പ്രതിരോധത്തിനായി കൂടുതൽ പണം ചെലവാക്കുന്നില്ലെന്ന ട്രംപിന്റെ ദീർഘകാലത്തെ പരാതിയാണ് ഈ...
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാനിൽ 21 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ അയ്യായിരത്തോളം ആളുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി....
പശ്ചിമേഷ്യയിലെ സങ്കീർണ്ണമായ സാഹചര്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തന്റെ സമീപകാല സന്ദർശനവും മുൻനിർത്തി, ലെയോ പതിനാലാമൻ മാർപാപ്പ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായി ടെലിഫോൺ സംഭാഷണം നടത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ചർച്ചയിൽ...
നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിൽ 18 തീവ്രവാദികളെ വധിച്ചു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ സൈനിക നീക്കങ്ങളിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് നൈജീരിയൻ സൈനിക വക്താവ്...