Monday, September 7, 2026

International News

സുഡാൻ യുദ്ധത്തിൽ കൊളംബിയൻ പോരാളികൾ; റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് അമേരിക്കയുടെ ഉപരോധം

സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുക്കാൻ കൊളംബിയൻ സൈനികരെ റിക്രൂട്ട് ചെയ്യുന്ന അഞ്ച് കമ്പനികൾക്കും വ്യക്തികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. സുഡാനിലെ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന് വേണ്ടിയാണ് ഈ ഏജൻസികൾ പോരാളികളെ...

അഭയാർത്ഥികളെ പുറത്താക്കി അമേരിക്ക; ആദ്യ സംഘം കോംഗോയിലെത്തി

അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട അഭയാർത്ഥികളുടെ ആദ്യ സംഘം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ എത്തിച്ചേർന്നു. അമേരിക്കയും കോംഗോയും തമ്മിലുള്ള പുതിയ കരാറിന്റെ ഭാഗമായാണ് കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള...

പോരാട്ടം രൂക്ഷമാകുന്നതോടെ ദക്ഷിണ സുഡാനിൽ ‘പൂർണ്ണ ക്ഷാമം’ ഉണ്ടാകും: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

ദക്ഷിണ സുഡാൻ അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യം കടുത്ത ക്ഷാമത്തിന്റെ വക്കിലാണെന്നും ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ വിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

കൊടുംചൂടിൽ വെന്തുരുകി ജപ്പാൻ; 40 ഡിഗ്രി കടക്കുന്ന ദിവസങ്ങൾക്ക് പുതിയ പേര് നൽകി അധികൃതർ

ജപ്പാനിൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിൽ, 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തുന്ന ദിവസങ്ങൾക്ക് പുതിയ പേര് നൽകി. 'കൊകുഷോബി' എന്നാണ് അതിശക്തമായ ചൂടുള്ള ദിവസങ്ങളെ ഇനി മുതൽ ജപ്പാനിൽ...

ഇരുട്ടിലായി സുഡാൻ; മെഴുകുതിരി വെളിച്ചത്തിൽ പഠനം, ഇന്ധനത്തിനായി നീണ്ട കാത്തിരിപ്പ്

ആഭ്യന്തര യുദ്ധം മൂന്നാം വർഷം പൂർത്തിയാക്കുമ്പോൾ സുഡാനിൽ ഊർജ്ജ പ്രതിസന്ധി അതിരൂക്ഷമാകുന്നു. രാജ്യത്തെ വൈദ്യുതി നിലയങ്ങളും റിഫൈനറികളും തകർന്നതോടെ ജനജീവിതം പൂർണ്ണമായും ഇരുട്ടിലായി. വിദ്യാർത്ഥികൾ മെഴുകുതിരി വെളിച്ചത്തിൽ പഠിക്കാൻ നിർബന്ധിതരാകുമ്പോൾ, ഓരോ തുള്ളി...

‘ലോകത്തിലെ ഏറ്റവും വലിയ ജലപോരാട്ടം’: തായ്‌ലൻഡിലെ സോങ്‌ക്രാൻ ഉത്സവത്തിനിടെ മൂന്ന് ദിവസത്തിനുള്ളിൽ 191 മരണം

ലോകപ്രശസ്തമായ തായ്‌ലൻഡിലെ പുതുവത്സര ആഘോഷമായ സോങ്‌ക്രാൻ ഉത്സവത്തിനിടെയുണ്ടായ വിവിധ അപകടങ്ങളിൽ മൂന്ന് ദിവസത്തിനുള്ളിൽ 191 പേർ കൊല്ലപ്പെട്ടു. 'ലോകത്തിലെ ഏറ്റവും വലിയ ജലപോരാട്ടം' എന്നറിയപ്പെടുന്ന ഈ ഉത്സവകാലത്ത് ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക...

ആഗോളപട്ടിണി മാറ്റാനായി ‘നൽകുന്ന കൈകൾ’ ആവശ്യമാണെന്ന് മാർപാപ്പ

ലോകം നേരിടുന്ന പട്ടിണി മാറ്റാൻ വിഭവങ്ങൾ പങ്കുവയ്ക്കണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള അപ്പസ്തോലിക യാത്രയുടെ അഞ്ചാം ദിവസത്തിൽ കാമറൂണിലെ ജനങ്ങളെ അഭിസംബോധന ചെയ്യവെ ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പ. രാജ്യത്തെ അഴിമതിയെയും ആഭ്യന്തരസംഘർഷങ്ങളെയും കുറിച്ച്...

കാമറൂണിലെ സെന്റ് പോൾ ആശുപത്രി സന്ദർശിച്ച് ലെയോ മാർപാപ്പ; രോഗികൾക്കും ജീവനക്കാർക്കും സാന്ത്വനമായി പാപ്പയുടെ സാന്നിധ്യം

കാമറൂൺ സന്ദർശനത്തിന്റെ ഭാഗമായി ഡൗവാലയിലെ സെന്റ് പോൾ കാത്തലിക് ആശുപത്രിയിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒരു സ്വകാര്യ സന്ദർശനം നടത്തി.ഡൗവാലയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പാപ്പയുടെ ഈ...

എഐ വിപ്ലവത്തിനിടയിൽ മാനവികത കൈവിടരുതെന്ന് ഡിജിറ്റൽ ലോകത്തിന് മുന്നറിയിപ്പ് നൽകി മാർപാപ്പ

നിർമ്മിതബുദ്ധി (AI) മനുഷ്യബന്ധങ്ങളെയും യാഥാർഥ്യബോധത്തെയും വിഴുങ്ങുന്നതിനെക്കുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മപ്പെടുത്തി. കാമറൂണിലെ സെൻട്രൽ ആഫ്രിക്ക കാത്തലിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. സാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യൻ വെറുമൊരു യന്ത്രമായി...

യുക്രൈനിലെ റഷ്യൻ ആക്രമണം: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അടിയന്തര യോഗം ചേരും

യുക്രൈനിലെ വിവിധ നഗരങ്ങളിൽ റഷ്യ നടത്തിയ വിനാശകരമായ വ്യോമാക്രമണങ്ങളെത്തുടർന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അടിയന്തര യോഗം ചേരും. കീവ്, ഒഡേസ, ഡിനിപ്രോ എന്നിവിടങ്ങളിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ കുട്ടികളടക്കം നിരവധി...

അമേരിക്ക-ഇറാൻ സമാധാന ചർച്ച: രണ്ടാം ഘട്ടം തിങ്കളാഴ്ച പാക്കിസ്ഥാനിൽ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും യുദ്ധത്തിനും അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ടം ഉന്നതതല ചർച്ചകൾ വരുന്ന തിങ്കളാഴ്ച പാക്കിസ്ഥാനിൽ നടക്കും. കഴിഞ്ഞയാഴ്ച നടന്ന ആദ്യ ഘട്ട ചർച്ചകൾ ധാരണയാകാതെ...

ബെലാറസിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ റഷ്യൻ നീക്കം; വെളിപ്പെടുത്തലുമായി സെലൻസ്‌കി

യുക്രൈനെതിരായ യുദ്ധത്തിലേക്ക് അയൽരാജ്യമായ ബെലാറസിനെ കൂടുതൽ സജീവമായി എത്തിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ബെലാറസിൽ സൈനിക സന്നദ്ധത വർദ്ധിപ്പിക്കുന്നതിന്റെ സൂചനകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് സെലൻസ്‌കിയുടെ ഈ മുന്നറിയിപ്പ്. യുക്രൈൻ സൈനിക...

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നെന്ന് ഇറാൻ: പക്ഷെ കപ്പൽ ഗതാഗതം ഇപ്പോഴും തടസ്സപ്പെട്ട നിലയിൽ

ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണ്ണമായും തുറന്നുനൽകിയതായി ഇറാൻ പ്രഖ്യാപിച്ചു. ഇസ്രായേലും ലബനനും തമ്മിലുള്ള പത്ത് ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം. എന്നാൽ,...

രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയതിൽ അമേരിക്കയ്ക്ക് അതൃപ്തിയെന്ന വാർത്ത നിഷേധിച്ച് ദക്ഷിണ കൊറിയ

ഉത്തര കൊറിയയുടെ ആണവ കേന്ദ്രത്തെക്കുറിച്ച് ദക്ഷിണ കൊറിയൻ മന്ത്രി നടത്തിയ പരാമർശത്തിൽ അമേരിക്ക പ്രതിഷേധം അറിയിച്ചുവെന്ന വാർത്തകൾ ദക്ഷിണ കൊറിയൻ സർക്കാർ തള്ളി. രഹസ്യ വിവരങ്ങൾ കൈമാറുന്നതിൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതായി അറിവില്ലെന്ന്...

ബ്രിട്ടനിൽ കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമം വർദ്ധിക്കുന്നു; സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

ബ്രിട്ടനിൽ കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ ലൈംഗികാതിക്രമങ്ങൾ തടയുന്നതിൽ പോലീസ് പരാജയപ്പെടുന്നതായി പുതിയ റിപ്പോർട്ട് പുറത്തുവന്നു. പരാതികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടും അത് കൈകാര്യം ചെയ്യാൻ ആവശ്യമായ ഫണ്ടും ഉദ്യോഗസ്ഥരും ഇല്ലാത്തതാണ് പ്രധാന...

Popular

spot_imgspot_img