ഹൃദയ അറകൾക്കിടയിൽ ദ്വാരങ്ങളുള്ള ശിശുക്കൾക്ക് രക്തയോട്ടം മെച്ചപ്പെടുത്തുന്ന ഒരു ഉപകരണത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ധനസഹായം നൽകുന്നതിനുള്ള ഗ്രാന്റ് പിൻവലിച്ച് ട്രംപ് ഭരണകൂടം. ഉപകരണത്തിനുള്ള ധനസഹായം യു എസ് പ്രതിരോധവകുപ്പ് അനുവദിച്ച് ദിവസങ്ങൾക്കുള്ളിലാണ് ട്രംപ് ഭരണകൂടം...
യുക്രൈനുമായി നേരിട്ടുള്ള ചർച്ചകൾക്കു തയ്യാറാണെന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ചർച്ചകൾ മെയ് 15 നു മുൻപുതന്നെ ആരംഭിക്കണമെന്നും പുടിൻ പറഞ്ഞു.
"സംഘർഷത്തിന്റെ മൂലകാരണങ്ങൾ നീക്കം ചെയ്ത് ശാശ്വതവും ശക്തവുമായ സമാധാനത്തിലേക്കു നീങ്ങാൻ...
മെയ് പത്തിന് റോമിനു പുറത്തുള്ള ജെനാസാനോയിലെ മദർ ഓഫ് ഗുഡ് കൗൺസിൽ ദൈവാലയം സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ. അതോടൊപ്പം മരിയ മജോർ ബസിലിക്കയും പാപ്പ സന്ദർശിച്ചു. ഒപ്പം തന്റെ മുൻഗാമിയായ ഫ്രാൻസിസ്...
തങ്ങളുടെ പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു ഹംഗേറിയൻ ചാരസംഘത്തെ തകർത്തതായി യുക്രേനിയൻ അധികൃതർ. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് കടന്നുകയറ്റം ലക്ഷ്യമിട്ട് ബുഡാപെസ്റ്റ്, സൈനികവിവരങ്ങൾ ചോർത്തുന്നുണ്ടെന്നും യുക്രൈൻ ആരോപിച്ചു.
'ഹംഗേറിയൻ സൈനിക ഇന്റലിജൻസിലെ ഒരു സ്റ്റാഫ് ഓഫീസർ'...
പതിനാറു വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്നു നിർദേശിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി. സൈബർ ഭീഷണിയും അക്രമാസക്തമായ ഉള്ളടക്കവും കാണുന്നതിൽനിന്നും കുട്ടികളെ തടയാൻ ഓസ്‌ട്രേലിയ നടപടികൾ എടുത്തതിനു പിന്നാലെയാണ് സമാനമായ ഒരു...
അതിർത്തിയിലെ ടുമെൻ നദിക്കു കുറുകെ ഉത്തര കൊറിയയിലേക്കുള്ള ആദ്യത്തെ റോഡ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ച് റഷ്യ. ഇത്, ഒറ്റപ്പെട്ട പ്രാദേശിക സഖ്യകക്ഷിയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി സൂചിപ്പിക്കുന്നു. റഷ്യയ്ക്കും ഉത്തര കൊറിയയ്ക്കുമിടയിൽ...
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കൾ യുക്രൈനിലേക്കുള്ള പ്രതീകാത്മക സന്ദർശനത്തിനായി ശനിയാഴ്ച കീവിൽ എത്തും. യുക്രൈനെതിരെ വരാനിരിക്കുന്ന ഒരു വലിയ വ്യോമാക്രമണത്തെക്കുറിച്ച് യു എസിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയ...
ജമ്മുകാശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സംഘർഷം എത്രയും വേഗത്തിൽ ലഘൂകരിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ്.
ഈ സംഘർഷം എത്രയും...
'ഓപ്പറേഷൻ സിന്ദൂർ'നെ തുടർന്ന് ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനിടയിൽ, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സമൂഹമാധ്യമമായ എക്‌സിന്റെ, ഇന്ത്യയിലെ എണ്ണായിരത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. അന്താരാഷ്ട്ര വാർത്താസംഘടനകളുടെയും പ്രമുഖ എക്സ് ഉപയോക്താക്കളുടെയും അക്കൗണ്ടുകൾ ഉൾപ്പെടെ ഇന്ത്യയിലെ...
നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്തെ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ മെയ് 3, 4 തീയതികളിലുണ്ടായ ആക്രമണത്തിൽ ഫുലാനി തീവ്രവാദികൾ ആറു ക്രൈസ്തവരെ കൊലപ്പെടുത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ ബാർക്കിൻ ലാഡി കൗണ്ടിയിൽ...
മെയ് ഒൻപതിന് പുതിയ മാർപാപ്പയ്‌ക്കൊപ്പമാണ് കത്തോലിക്ക സഭ ഉണർന്നത്. അപ്പോസ്തലനായ പത്രോസിന്റെ 267-ാമത്തെ പിൻഗാമിയും ക്രിസ്തുവിന്റെ വികാരിയുമായി ലെയോ പതിനാലാമൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകമെമ്പാടും പുതിയ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. ബിഷപ്പുമാർ പുതിയ മാർപാപ്പയെ...
ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി എസ് എൽ) യു എ ഇ യിലേക്കു മാറ്റാനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പി സി ബി) അപേക്ഷ യു എ...
ദക്ഷിണ സുഡാനിലെ നൈൽ നദിക്കരയിലുള്ള പോരാട്ടം മൂലം രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ പോഷകാഹാരക്കുറവ് നേരിടുന്ന അറുപതിനായിരത്തിലധികം കുട്ടികൾക്ക് ഒരുമാസത്തോളമായി മാനുഷികസഹായം എത്തിച്ചേരുന്നത് തടസ്സപ്പെട്ടതായി ഐക്യരാഷ്ട്രസഭാ ഏജൻസികൾ അറിയിച്ചു. രാജ്യത്ത് ഏറ്റവും ഉയർന്ന പോഷകാഹാരക്കുറവുള്ള...
ഒരു ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും. ഇതോടുകൂടി ബ്രിട്ടീഷ് കയറ്റുമതിയിൽ ട്രംപിന്റെ 10% താരിഫ് പ്രാബല്യത്തിൽവരും. ഇരുരാജ്യങ്ങൾക്കും കാർഷികലഭ്യത മിതമായ...