Wednesday, May 14, 2025

International News

ഇസ്രയേലിലെ ടെല്‍ അവീവില്‍ ഉണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേലിലെ ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരാളെ വാഹനത്തിലും മറ്റുള്ളവരെ ചുറ്റുമുള്ള തെരുവുകളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പ്രദേശങ്ങളിലൊന്നായ ബിനെ...

ഒറ്റ രാത്രിയില്‍ രണ്ട് യുക്രൈന്‍ നഗരങ്ങളില്‍ കനത്ത റഷ്യന്‍ ആക്രമണങ്ങള്‍ നടന്നതായി അധികാരികള്‍

യുക്രൈനിലെ പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍ മേഖലകളില്‍ ഞായറാഴ്ച രാത്രിയില്‍ രണ്ട് നഗരങ്ങളിലായി കനത്ത റഷ്യന്‍ ആക്രമണങ്ങള്‍ നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവിട്ട് യുക്രേനിയന്‍ അധികാരികള്‍. യുക്രൈന്‍ നഗരങ്ങളായ വോളിനിലും സിറ്റോമിറിലുമാണ് കഴിഞ്ഞ രാത്രിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍...

പുടിന് അധികാരത്തിൽ തുടരാനാവില്ലെന്ന് ബൈഡൻ

പുടിന് അധികാരത്തിൽ തുടരാനാവില്ലെന്ന് ബൈഡൻ. പോളണ്ടിലെ ദേശീയ സ്റ്റേഡിയത്തിൽ ഉക്രൈൻ അഭയാർഥികളെ സന്ദർശിച്ച ശേഷം നടത്തിയ പൊതു പ്രസ്താവനയിലാണ് ഇങ്ങനെ പറഞ്ഞത്‌. റഷ്യയുടെ ഭരണാധികാരിയെ തീരുമാനിക്കേണ്ടത് ബൈഡനല്ലെന്ന് പറഞ്ഞുകൊണ്ട് ക്രെംലിൻ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിച്ചു....

രാജ്യത്തെ രണ്ടായി വിഭജിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് ഉക്രൈൻ 

കൊറിയ എന്ന രാജ്യത്തെ ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിച്ചതുപോലെ ഉക്രൈനെയും രണ്ടായി വിഭജിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈൻ. റഷ്യയുടെ ഈ നടപടി ഭീരുത്വമാണെന്ന് ഉക്രൈൻ പ്രസിഡന്റായ വോളോഡിമർ...

ഒമിക്രോൺ വകഭേദം; ചൈനയിലെ ഷാങ്ഹായ് നഗരം വീണ്ടും ലോക്‌ഡൗണിലേക്ക്

കോവിഡ് പകർച്ചവ്യാധിയെത്തുടർന്ന് ചൈനയിലെ ഷാങ്ഹായ് നഗരത്തിൽ വീണ്ടും ലോക്‌ഡോൺ. രണ്ടു ഘട്ടങ്ങളായി ഒൻപത് ദിവസങ്ങൾ നഗരം പൂർണമായും അടച്ചിടുമെന്നും ആ ദിനങ്ങളിൽ ജനങ്ങൾ കോവിഡ് ടെസ്റ്റിങ്ങിന് വിധേയരാകുമെന്നും അധീകൃതർ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി ഷാങ്ഹായ് നഗരം കോവിഡിന്റെ...

യുക്രൈന് യുഎസിന്റെ ധനസഹായം; 100 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു

റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ യുക്രൈന് ധനസഹായം പ്രഖ്യാപിച്ച് യുഎസ്. 100 മില്യണ്‍ യുഎസ് ഡോളര്‍ സിവിലിയന്‍ സുരക്ഷാ സഹായം യുക്രൈന് നല്‍കും. യുക്രൈനിനെതിരായ യുദ്ധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതും നീതീകരിക്കപ്പെടാത്തതുമാണെന്ന് യുഎസ് സ്റ്റേറ്റ്...

ചെര്‍ണോബില്‍ ആണവ നിലയത്തിലെ പുതിയ ലബോറട്ടറി റഷ്യന്‍ സേന നശിപ്പിച്ചതായി യുക്രൈന്‍ സ്റ്റേറ്റ് ഏജന്‍സി

റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിനായി നിര്‍മ്മിച്ച ചെര്‍ണോബില്‍ ആണവ നിലയത്തിലെ പുതിയ ലബോറട്ടറി റഷ്യന്‍ സേന നശിപ്പിച്ചതായി ചെര്‍ണോബില്‍ മേഖലയിലെ ഒഴിപ്പിക്കല്‍ ഉത്തരവാദിത്തമുള്ള യുക്രൈന്‍ സ്റ്റേറ്റ് ഏജന്‍സി പറഞ്ഞു. പ്ലാന്റിന് ചുറ്റുമുള്ള...

ഒരു ലക്ഷത്തോളം ആളുകള്‍ മരിയുപോള്‍ നഗരത്തില്‍ ദുരിത സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്നു; ലോകരാജ്യങ്ങളുടെ സഹായം തേടി യുക്രൈന്‍ പ്രസിഡന്റ്

യുദ്ധം സ്തംഭനാവസ്ഥയിലേക്ക് കടക്കുന്നതിനാല്‍ റഷ്യയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഏകദേശം 100,000 ആളുകള്‍ ഇപ്പോഴും തുറമുഖ നഗരമായ മരിയുപോളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍...

വില കൂടി, സ്റ്റോക്കില്ല, റഷ്യയില്‍ പഞ്ചസാരയ്ക്കായി പിടിവലി; വീഡിയോ വൈറല്‍

സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് വേണ്ടി അടികൂടി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന റഷ്യക്കാരുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത്...

ഹോളോകോസ്റ്റിനെ അതിജീവിച്ച 96-കാരന്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഹോളോകോസ്റ്റിനെ അതിജീവിച്ച 96-കാരനായ യുക്രേനിയക്കാരന്‍, ബോറിസ് റൊമാന്‍ചെങ്കോ ഖാര്‍കിവിലെ ഒരു റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബുക്കന്‍വാള്‍ഡ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ട്വീറ്റുകളിലൂടെ റൊമാന്‍ചെങ്കോയുടെ മരണം സ്ഥിരീകരിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ബുച്ചന്‍വാള്‍ഡ്, പീനെമുണ്ടെ, ഡോറ,...

ജിഹാദിയായ സഹതടവുകാരന്റെ ആക്രമണത്തെ തുടര്‍ന്ന് കോര്‍സിക്കന്‍ ദേശീയവാദി യുവാന്‍ കൊളോണ ജയിലില്‍ മരിച്ചു

ജിഹാദിയായ സഹതടവുകാരന്റെ ആക്രമണത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന കോര്‍സിക്കന്‍ ദേശീയവാദി മരിച്ചു. ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന 61 കാരനായ യുവാന്‍ കൊളോനയെ മാര്‍ച്ച് 2 ന് മറ്റൊരു...

പാല്‍ച്ചായക്ക് 100 രൂപ, പാല്‍പ്പൊടിക്ക് 2000; തൊട്ടതിനും പിടിച്ചതിനും തീവില, പെട്രോളിന് ക്യൂനിന്ന് രണ്ടു മരണവും; ശ്രീലങ്കയ്ക്ക് ഇത് ദുരിതകാലം

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുസ്സഹമാകുന്നു. വിദേശനാണയം ഇല്ലാത്തതിനാല്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലാണ്. ഇതിനിടയില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിവെയിലത്ത് നാല് മണിക്കൂറോളം ക്യൂവില്‍ കാത്തുനിന്ന രണ്ട്...

യുദ്ധത്തെ അപലപിച്ച്, മുന്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി ഫൗണ്ടേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

യുക്രെയ്‌നിലെ റഷ്യന്‍ നടപടികള്‍ക്കെതിരെ സംസാരിച്ച മുന്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി, അര്‍ക്കാഡി ഡ്വോര്‍കോവിച്ച് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഹബ്ബായ സ്‌കോള്‍ക്കോവോ ഫൗണ്ടേഷന്റെ അധ്യക്ഷസ്ഥാനം രാജിവച്ചു. ഒരു നിയമനിര്‍മ്മാതാവ് 'ദേശീയ വഞ്ചന' ആരോപിച്ച് അര്‍ക്കാഡി ഡ്വോര്‍കോവിച്ചിനെ...

ടെക്‌സസില്‍ പതിമൂന്നുകാരന്‍ ഓടിച്ച ട്രക്ക്, വാനുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം

പടിഞ്ഞാറന്‍ ടെക്സസില്‍ 13 വയസുകാരന്‍ ഓടിച്ച പിക്കപ്പ് ട്രക്ക്, ഒരു കോളേജ് ഗോള്‍ഫ് ടീം സഞ്ചരിച്ചിരുന്ന വാനുമായി കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്ന കുട്ടിയും 38...

യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കണം; റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി

യുക്രൈനിലെ അധിനിവേശം റഷ്യ ഉടന്‍ നിര്‍ത്തണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. റഷ്യയുടെ നടപടിയില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ കോടതിയുടെ ജഡ്ജിമാരില്‍ 13 പേരും റഷ്യയ്‌ക്കെതിരെ നിലപാട് എടുത്തു....

Popular

spot_imgspot_img