Thursday, September 3, 2026

National News

20 രൂപയ്ക്ക് ഊണും മൂന്ന് രൂപയ്ക്ക് വെള്ളവും; ബജറ്റ് ഫ്രണ്ട്ലിയായി ഇന്ത്യന്‍ റെയില്‍വേ

റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പലപ്പോഴും മടി കാണിക്കുന്നവരാണ് നാം. ഭക്ഷണത്തിന്റെ ഗുണമേന്മ സംബന്ധിച്ച സംശയമാണ് ഇതിന് കാരണം. ഒപ്പം വില കൂടുതലും. ഇപ്പോഴിതാ യാത്രക്കാരുടെ ഈ പ്രശ്നത്തിന്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും: രാജ്നാഥ് സിംഗ്

എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പും...

ലോക്സഭ തിരഞ്ഞെടുപ്പ്: നഗരമേഖലകളില്‍ പോളിങ് കുറയുന്നു; നിരാശ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നഗരമേഖലകളില്‍ തിരഞ്ഞെടുപ്പിനോട് കടുത്ത നിസംഗതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ചില മെട്രോപൊളിറ്റന്‍ നഗരങ്ങളിലുണ്ടായ കുറഞ്ഞ പോളിങ് ശതമാനത്തില്‍ കമ്മീഷന്‍ നിരാശ പ്രകടിപ്പിച്ചു. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ്...

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്നു. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ വിക്ഷേപിച്ച ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റാണ് സുനിത. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായുള്ള...

മണിപ്പൂര്‍ കലാപത്തിന് ഇന്നേക്ക് ഒരാണ്ട്

മണിപ്പൂര്‍ കലാപത്തിന് ഇന്നേക്ക് ഒരാണ്ട്. സമാധാനം പുനഃസ്ഥാപിക്കപ്പെടാതെ ഇന്നും അശാന്തിയിലാണ് മണിപ്പൂര്‍. കുടിയിറക്കപ്പെട്ടവര്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ജീവിതം തള്ളി നീക്കുകയാണ്. ഒന്നാം വാര്‍ഷികം പ്രമാണിച്ച് നിരവധി പ്രതിഷേധ-പ്രാര്‍ത്ഥനാ യോഗങ്ങളാണ് സംസ്ഥാനത്ത് ആഹ്വാനം...

ചിഹ്നം ലോഡ് ചെയ്ത ശേഷം വോട്ടിങ് മെഷിനുകള്‍ സീല്‍ ചെയ്യണം; നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് ( എസ്എല്‍യു) കൈകാര്യം ചെയ്യുന്നതില്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചിഹ്നങ്ങള്‍ ലോഡ് ചെയ്ത ശേഷം എസ്എല്‍യു സീല്‍ ചെയ്യണം. എസ്എല്‍യു കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മിനൊപ്പം...

രാജ്യത്തെ ജി.എസ്.ടി വരുമാനം സര്‍വകാല റെക്കോഡില്‍

രാജ്യത്തെ ജി.എസ്.ടി വരുമാനം സര്‍വകാല റെക്കോഡില്‍. ഏപ്രിലില്‍ രേഖപ്പെടുത്തിയത് 12.4 ശതമാനം വര്‍ധനവാണ്. 2.10 ലക്ഷം കോടിയാണ് പോയ മാസം ചരക്ക് സേവന നികുതിയില്‍ നിന്ന് ലഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഇടപാടുകളില്‍ 13.4...

മണിപ്പൂരില്‍ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തില്‍പെട്ട സ്ത്രീകള്‍

മണിപ്പൂരില്‍ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തില്‍പെട്ട സ്ത്രീകള്‍. ആരംഭായ് ടെങ്കോള്‍ എന്ന സംഘടനയില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകള്‍ തടഞ്ഞത്. ഇവരെപിരിച്ചു വിടുന്നതിനായി സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് സംഭവം. ആരംഭായ്...

2023ല്‍ സംസ്ഥാന നിയമസഭകള്‍ സമ്മേളിച്ചത് ശരാശരി 23 ദിവസം, 12 നിയമസഭകള്‍ സമ്മേളിച്ചത് വര്‍ഷത്തില്‍ 100 മണിക്കൂര്‍

രാജ്യത്തെ നിയമസഭകളുടെ പ്രവര്‍ത്തനത്തിലെ പരിമിതികള്‍ വ്യക്തമാക്കുന്ന പി ആര്‍ എസ് ലജിസ്ലേറ്റീവ് റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ നിയമസഭകള്‍ 2023 ല്‍ സമ്മേളിച്ചത് കേവലം100 മണിക്കൂര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന...

അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ്; എന്‍ഫോഴ്സ് ഡയറക്ടറേറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് ഡയറക്ടറേറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിടുക്കപ്പെട്ട് കേജരിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. ഡല്‍ഹി മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റ് ചോദ്യം...

‘പോലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച’; മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കി രാജ്യത്തെ നടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. പോലീസിന് ഗുരുതര വീഴ്ച്ചയെന്ന് സിബിഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു. സ്ത്രീകള്‍ അതിക്രമത്തിന് ഇരകളാകുന്നതിന് തൊട്ടുമുന്‍പ് പോലീസിനോട്...

ഓരോ അധ്യയനവര്‍ഷവും പാഠപുസ്തകങ്ങള്‍ പുതുക്കണമെന്ന് എന്‍സിഇആര്‍ടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം

ഓരോ അധ്യയനവര്‍ഷവും പാഠപുസ്തകങ്ങള്‍ പുതുക്കണമെന്ന് എന്‍സിഇആര്‍ടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. പാഠപുസ്തകങ്ങള്‍ പുതുക്കുന്നതിന് ഇപ്പോള്‍ കാലക്രമം നിശ്ചയിച്ചിട്ടില്ല. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുസ്തകങ്ങളിലെ നവീകരണം അനിവാര്യമായതിനാലാണ് ഇത്തരമൊരു നിര്‍ദേശമെന്നു വിദ്യാഭ്യാസ...

ആഗോള വിപണിയില്‍ ഇന്ത്യന്‍ മരുന്നുകള്‍ക്ക് പ്രിയമേറുന്നു; 9.67 ശതമാനത്തിന്റെ വളര്‍ച്ച

കരുത്താര്‍ജ്ജിച്ച് ഇന്ത്യയുടെ ഔഷധ കയറ്റുമതി മേഖല. 2023-24-ല്‍ ഇന്ത്യയുടെ ഔഷധ കയറ്റുമതിയിലൂടെ രാജ്യം സമാഹരിച്ചത് 2.32 ലക്ഷം കോടി രൂപ. 9.67 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ്...

ചില രാജ്യങ്ങളും സ്ഥാപനങ്ങളും ഇന്ത്യയെയും അതിന്റെ സര്‍ക്കാരിനെയും ദുര്‍ബലമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചില രാജ്യങ്ങളും സ്ഥാപനങ്ങളും ഇന്ത്യയെയും അതിന്റെ സര്‍ക്കാരിനെയും ദുര്‍ബലമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസും ഈ അഴിമതിയുടെ ഗുണഭോക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം അതിവേഗം മുന്നേറുമ്പോള്‍ ചില രാജ്യങ്ങളും ചില...

നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ എന്തുചെയ്യും?; ഇലക്ഷന്‍ കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ശ്രദ്ധേയമായൊരു ഹര്‍ജിയില്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരിക്കുകയാണ്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിക്കുകയാണെങ്കില്‍ ആ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹര്‍ജി....

Popular

spot_imgspot_img