Wednesday, September 2, 2026

Education

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം

വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇന്‍ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇവിടെ...

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ പഠനത്തില്‍ കുറവുണ്ടാകുന്നതായി പുതിയ പഠനങ്ങള്‍

മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഉന്നത പഠനത്തിനായി നാടുവിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും തൊഴില്‍ വിപണിയെയും സാരമായി ബാധിക്കുമെന്ന ആശങ്ക സജീവമായിരുന്നു. ഉന്നത പഠനത്തിനായി പോകുന്ന കുട്ടികളില്‍ ഭൂരിഭാഗവും തിരികെ വരില്ലെന്ന...

ഹാരപ്പന്‍ സംസ്‌കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’എന്നാക്കി; വീണ്ടും എന്‍സിഇആര്‍ടിയുടെ തിരുത്ത്

ആറാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകം തിരുത്തി എന്‍സിഇആര്‍ടി. ഹാരപ്പന്‍ സംസ്‌കാരത്തെ 'സിന്ധു-സരസ്വതി നാഗരികത' എന്നാണ് എന്‍.സി.ഇ.ആര്‍.ടി തിരുത്തിയത്. ആറാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ഹാരപ്പന്‍ സംസ്‌കാരത്തെ തിരുത്തിയത്. 'എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ...

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവിന് ഇനി പൂട്ട് വീഴും; കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ഡിഇഒ...

ക്രമക്കേട് വ്യക്തമായാല്‍ മാത്രം പുനഃപരീക്ഷയ്ക്ക് ഉത്തരവിടും; സുപ്രീംകോടതി

വലിയ തോതില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹര്‍ജികളാണ് കോടതി...

പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് മാസം 6000, ഡിപ്ലോമക്കാര്‍ക്ക് 8000, ബിരുദധാരികള്‍ക്ക് 10000; ധനസഹായവുമായി മഹാരാഷ്ട്ര

തെരഞ്ഞെടുപ്പ് ഉന്നമിട്ട് പ്രത്യേക ധനസഹായ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. 'ലാഡ്ല ഭായ് യോജന' എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുവജനങ്ങള്‍ക്കായി വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് നടപ്പാക്കുന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ആറായിരം രൂപയും ഡിപ്ലോമക്കാര്‍ക്ക് എണ്ണായിരം...

സിബിഎസ്ഇ 12 ാം ക്ലാസ് ബോര്‍ഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതല്‍, മികച്ച മാര്‍ക്ക് സ്വീകരിക്കാം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ രണ്ടു തവണ നടത്തിയേക്കും. മാര്‍ച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാര്‍ക്ക് ഏതാണോ അത് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാന്‍ കഴിയും....

ഐ. ബി. എം. നടത്തിയ ജെന്‍ എ. ഐ. ചലഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സഹൃദയ ഓട്ടോണമസ് കോളേജ്

അന്താരാഷ്ട്ര ജെന്‍ എ. ഐ. കോണ്‍ക്ലേവിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഐ. ബി. എം. വാട്‌സോണ്‍ എക്‌സ് ചലഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ...

ഡല്‍ഹി ജെ.എന്‍.യുവില്‍ ഇനി ഹിന്ദു, ബുദ്ധ, ജൈന മതപഠന കേന്ദ്രങ്ങള്‍

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഹിന്ദു, ബുദ്ധ, ജൈന മത പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. സംസ്‌കൃത, ഇന്‍ഡിക് പഠന വകുപ്പുകളുടെ കീഴിലാകും ഈ മൂന്ന് കേന്ദ്രങ്ങളും...

കണ്‍സഷന്‍ മാനദണ്ഡം യൂണിഫോമല്ല, നിരക്ക് ഇളവ് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം; ബസ് ഉടമകള്‍

സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളില്‍ കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നല്‍കുകയുള്ളു എന്ന് ബസ് ഉടമകളുടെ തീരുമാനം. കണ്‍സഷന്‍ നേടാന്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും...

ഗുരുനിന്ദയുടെ വിളനിലങ്ങള്‍

ഗുരുനിന്ദയുടെയും ധാര്‍മ്മിക ഭ്രംശത്തിന്റെയും സാംസ്‌കാരിക അധ:പതനത്തിന്റെയും വിളനിലങ്ങളായി കലാലയങ്ങള്‍ മാറുകയാണ്. ആശയംകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടും സമരം ചെയ്യേണ്ടതിനുപകരം ക്രിമിനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ അത്യന്തം ഹീനവും നീചവുമാണ്. അധികാര രാഷ്ട്രീയത്തിന്റെ കൈത്താങ്ങില്‍...

അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമല്ല; ഹൈക്കോടതി

കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റര്‍ചെയ്ത...

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 92,638 കുട്ടികളാണ് ആകെ ഉള്ളത്. കഴിഞ്ഞ വര്‍ഷം 99,566 സര്‍ക്കാര്‍ സ്‌കൂളുകളില്‍...

ഇനി പരീക്ഷയുടെ മാര്‍ക്ക് മാത്രമല്ല, വെറെയും പല കാര്യങ്ങളുണ്ട്; വിദ്യാര്‍ത്ഥികളുടെ പ്രോഗ്രസ് കാര്‍ഡില്‍ മാറ്റം വരുന്നു

ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പുതുമ വരുത്തി എന്‍.സി.ഇ.ആര്‍.ടി. മാര്‍ക്കിനപ്പുറം വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാവും റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ...

സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല

സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല. നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായി എഴുത്തു പരീക്ഷ ഒഴികെ ബാക്കി എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റും. പരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. നാല്...

Popular

spot_imgspot_img