Wednesday, May 14, 2025

Politics

സിറിയൻ താവളങ്ങളിൽനിന്ന് റഷ്യ വലിയ തോതിൽ ഉപകരണങ്ങൾ നീക്കുന്നു

ഭാഗികമായ പിൻവാങ്ങലിനുള്ള തയ്യാറെടുപ്പുകളുടെ സൂചനയായി സിറിയയിൽനിന്ന് വലിയ അളവിൽ സൈനിക ഉപകരണങ്ങൾ നീക്കം ചെയ്ത് റഷ്യ. പടിഞ്ഞാറൻ സിറിയയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖത്തും വ്യോമതാവളത്തിലും നിന്ന് സൈനികവാഹനങ്ങൾ നീക്കം ചെയ്യുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ...

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും യു. എസ്. കാപ്പിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകുമെന്നും ട്രംപ്

അടുത്ത മാസം അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ ദിവസം മുതൽ അമേരിക്കയിൽ ജനിക്കുന്ന ഏതൊരാൾക്കും യാന്ത്രികമായി പൗരത്വം നൽകുന്ന രീതി അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിജ്ഞയെടുത്തു. "നമ്മൾ അത് അവസാനിപ്പിക്കണം. ഇത്...

തിരഞ്ഞെടുക്കപ്പെട്ടാൽ യുക്രൈനുള്ള സഹായം നിർത്തലാക്കും: റൊമാനിയയുടെ തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർഥി

തിരഞ്ഞെടുക്കപ്പെട്ടാൽ യുക്രൈനുള്ള എല്ലാ പിന്തുണയും അവസാനിപ്പിക്കുമെന്നു വ്യക്തമാക്കി റൊമാനിയയിലെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ദേശീയവാദ രാഷ്ട്രീയക്കാരനായ കാലിൻ ജോർജസ്കു. ബി. ബി. സി. ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയൻ...

അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് ഫ്രഞ്ച് സർക്കാർ; ഭരണപ്രതിസന്ധിയിൽ ഫ്രാൻസ്

പ്രധാനമന്ത്രി മൈക്കൽ ബാർനിയർ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഭരണപ്രതിസന്ധി നേരിട്ട് ഫ്രഞ്ച് സർക്കാർ. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അദ്ദേഹത്തെ നിയമിച്ച് മൂന്ന് മാസത്തിനുശേഷം എം. പി. മാർ അദ്ദേഹത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച്...

മിസൈൽ നിർമാണ പ്ലാന്റ് വിപുലീകരിച്ച് ഉത്തര കൊറിയ: സഹായവുമായി റഷ്യ

യുക്രൈനെതിരെ റഷ്യ ഉപയോഗിക്കുന്ന മിസൈലുകൾ നിർമിക്കുന്ന ഒരു ആയുധ പ്ലാന്റ് ഉത്തര കൊറിയ വിപുലീകരിക്കുകയാണെന്ന് പുതിയ കണ്ടെത്തൽ. മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺപ്രോലിഫറേഷൻ സ്റ്റഡീസിലെ...

പ്രായം കുറഞ്ഞ വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറിയായി കാരലൈൻ ലാവിറ്റിനെ നിർദേശിച്ച് ട്രംപ്

വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറിയായി 27 കാരിയായ കാരലൈൻ ലാവിറ്റിനെ നിയമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണവിഭാഗം വക്താവായിരുന്ന ലാവിറ്റ്, പ്രസ് സെക്രട്ടറിയായി നിയമിതയായാൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും...

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പ്: വിജയം നേടി ഇടതുമുന്നണി

നാഷണൽ പീപ്പിൾസ് പവർ നേതാവ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടതുമുന്നണിയെ ശ്രീലങ്ക ചേർത്തുപിടിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും നാഷനൽ പീപ്ൾസ് പവർ (എൻ. പി. പി.) വലിയ മുന്നേറ്റം...

വൈറ്റ് ഹൗസിൽ മടങ്ങിയെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പുനൽകി ബൈഡൻ

നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ജോ ബൈഡൻ. ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ, അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പുനൽകി. അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ട്രംപിനെ...

ഫോക്സ് ന്യൂസ് അവതാരകനും മുൻ സൈനികനുമായ പീറ്റർ ബ്രയാൻ ഹെഗ്‌സെത്തിനെ പ്രതിരോധ സെക്രട്ടറിയായി പ്രഖ്യാപിച്ച് ട്രംപ്

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ്, ഫോക്സ് ന്യൂസ് അവതാരകനും മുൻ സൈനികനുമായ പീറ്റർ ഹെഗ്‌സെത്തിനെ തന്റെ പ്രതിരോധ സെക്രട്ടറിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. "പീറ്റർ തന്റെ...

അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ: അധികാരം ഉറപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി; ചരിത്രവിജയമെന്ന് ട്രംപ്

അമേരിക്കൻ തിരഞ്ഞെടുപ്പിൽ അധികാരം ഉറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാ‍‍ർഥി ഡൊണാൾഡ് ട്രംപ്. 267 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് തന്റെ ചരിത്രവിജയം കുറിച്ചത്. കേവല ഭൂരിപക്ഷത്തിന് ട്രംപിന് ഇനി വേണ്ടത് മൂന്ന് ഇലക്ടറൽ വോട്ടുകൾ...

അമേരിക്കൻ തെരഞ്ഞെടുപ്പ്: ആദ്യഫലങ്ങളിൽ മുൻ‌തൂക്കം നേടി ട്രംപ്

യു. എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മുന്നേറുമ്പോൾ ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപ് മുന്നിട്ടുനിൽക്കുന്നു. കെന്റക്കി, ഇൻഡ്യാന സംസ്ഥാനങ്ങളിലാണ് ട്രംപ് ലീഡ് നേടിയിരിക്കുന്നത്. ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്‌റക്കിയിൽ...

ഇസ്രായേൽ – പാലസ്തീൻ യഥാർഥ ചരിത്രം

ബി.സി 1200 -നോടടുത്താണ് ഇസ്രായേൽക്കാർ കാനാൻദേശത്ത് വാസമുറപ്പിച്ചത് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഏകദേശം അതേ സമയത്താണ്  ഫിലിസ്ത്യരും ഇവിടേക്കെത്തിയത്. ഇസ്രായേൽക്കാരും ഫിലിസ്ത്യരും കാനാനിലേക്ക് കുടിയേറിയതോടെ തദ്ദേശീയരായിരുന്ന കാനാന്യർ അവിടുത്തെ ചരിത്രത്തിൽനിന്നും അപ്രത്യക്ഷരായി (ഈ...

നൈജീരിയയിൽ 70-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നൈജീരിയൻ സംസ്ഥാനമായ ബെന്യൂവിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നടന്ന ക്രൂരമായ ആക്രമണങ്ങളിൽ 70-ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമികൾ പ്രാദേശിക കൊള്ളക്കാരുടെ സഹായത്തോടെ ഉക്കും ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ക്രിസ്ത്യൻ ഗ്രാമമായ...

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമല ഹാരിസിന്റെ പിന്തുണ വര്‍ധിക്കുന്നു; ട്രംപിന്റെ പിന്തുണയില്‍ ഇടിവ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പിന്തുണ വര്‍ധിക്കുന്നു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ പിന്തുണ എട്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്. അപ്രുവല്‍ റേറ്റിങ്ങില്‍ 43...

ജോ ബൈഡന്‍ പിന്മാറി; യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ നിര്‍ദേശിച്ചു

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ബൈഡന്‍ വ്യക്തമാക്കി. റിപ്പബ്ലിക്കന്‍...

Popular

spot_imgspot_img