Monday, November 25, 2024

Social Media

വാട്‌സ്ആപ് ദുരുപയോഗം; രാജ്യത്ത് റദ്ദാക്കിയത് 2.9 ദശലക്ഷം അക്കൗണ്ടുകള്‍

ദുരുപയോഗം തടയാനായി രാജ്യത്ത് 2.9 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി അറിയിച്ച് സാമൂഹ്യമാധ്യമമായ വാട്ട്സ്ആപ്. എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്റ്റഡ് ഫീച്ചറിന്റെ സഹായത്തോടെ ആപ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടിയെടുത്തതെന്നും ഇത്തരം പ്രവണതകളെ പ്രതിരോധിക്കുമെന്നും...

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു. ഇതോടെ സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ ഇന്റര്‍നെറ്റ് സംവിധാനം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതിനായി വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരടങ്ങുന്ന...

ടിക് ടോകിന് പൂട്ടിട്ട് കാനഡ; ഉപഭോക്താക്കളുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ആരോപണം

ചൈനീസ് ആപ്പായ ടിക് ടോകിന് പൂട്ടിട്ട് കാനഡ. ഉപയോക്താക്കളുടെയും രാജ്യത്തിന്റെയും സ്വകാര്യതയും സുരക്ഷയും മുന്നില്‍ കണ്ടാണ് പുതിയ നീക്കം. അതിരുവിട്ട രീതിയിലുള്ള സുരക്ഷ ലംഘനങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്ന് കനേഡിയന്‍...

‘ജീവനക്കാര്‍ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡെസ്‌ക് സ്പെയ്സ് പങ്കുവെക്കണം’; പുതിയ തീരുമാനവുമായി ഗൂഗിള്‍

അടുത്ത ഘട്ടം മുതല്‍ ജീവനക്കാര്‍ തങ്ങളുടെ 'ഡെസ്‌ക് സ്പെയ്സ്' പങ്ക് വെക്കണമെന്ന പുതിയ തീരുമാനവുമായി ഗൂഗിള്‍. ഗൂഗിള്‍ ക്ലൗഡ് ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരാണ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി തങ്ങളുടെ ഡെസ്‌ക് സ്പെയ്സ് പങ്ക് വെക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട...

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണവും ഐഡി കാര്‍ഡും നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങാം

ഫേസ്ബുക്കിലും ഇന്‍സ്‌റാഗ്രാമിലും പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. മെറ്റ പ്ലാറ്റ്ഫോംസിന്റെ സിഇഒയും ചെയര്‍മാനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ ആഴ്ച...

സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ല; സര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആളുകള്‍ ചാനല്‍ സബ്‌ക്രൈബ് ചെയ്യുമ്പോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു....

യുട്യൂബിന്റെ സി ഇഒ ആയി നീൽ മോഹൻ അധികാരമേറ്റു

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യുട്യൂബിന്റെ സി ഇഒ ആയി നീൽ മോഹൻ സ്ഥാനമേറ്റു. സൂസൻ വോജ്‌സിക്ക് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് യുട്യൂബ് തലപ്പത്തേക്ക് നീൽ മോഹൻ എത്തിയത്. നിലവിൽ ഇദ്ദേഹം...

മലയാള സിനിമയിലെ ആദ്യ നായിക, പി കെ റോസിയുടെ 120 ാം ജന്മദിനം; ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി.കെ.റോസിക്ക് ആദരമര്‍പ്പിച്ചാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. റോസിയുടെ 120-ാം ജന്മവാര്‍ഷികമാണ് ഇന്ന്. 1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ ജനനം. രാജമ്മ എന്നാണ് താരത്തിന്റെ യഥാര്‍ഥ...

ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ‘സൂം’

പ്രമുഖ ടെക് കമ്പനികള്‍ക്ക് പിന്നാലെ വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ്‌വെയറായ 'സൂം' ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. സ്ഥാപനത്തിലെ ആകെ ജീവനക്കാരില്‍ 15% ആളുകളെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം സൂം ചീഫ് എക്സിക്യൂട്ടീവ്...

ഭര്‍ത്താവിന്റെ അഴുക്കു പിടിച്ച സോക്‌സുകളെക്കുറിച്ച് മലാല യൂസഫ്‌സായിയുടെ ട്വിറ്റര്‍ പോസ്റ്റ്; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍മീഡിയ

പങ്കാളിയുടെ സോഫയില്‍ കിടന്ന അഴുക്ക് പിടിച്ച സോക്സുകളെക്കുറിച്ചുള്ള മലാല യൂസഫ്സായിയുടെ ട്വീറ്റ് ട്വിറ്ററില്‍ ആവേശകരവും രസകരവുമായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഭര്‍ത്താവ് അസര്‍ മാലിക്കിനൊപ്പമുള്ള തന്റെ ജീവിതത്തിലെ ഒരു ഏട് മലാല ട്വിറ്ററില്‍ പങ്കുവയ്ക്കുകയും...

അസൈന്‍മെന്റും പരീക്ഷയും എഴുതാന്‍ ചാറ്റ്‌ബോട്ട്; ചാറ്റ് ജിപിറ്റിയ്ക്ക് നിരോധനമേര്‍പ്പെടുത്തി ബംഗളൂരു സര്‍വ്വകലാശാല

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി സേവനങ്ങള്‍ നിരോധിച്ച് ബെംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാല. ചാറ്റ് ജിപിടി ചാറ്റ്ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ഉത്തരവ് പുറത്തിറക്കിയിരുന്നു....

ജമ്മുവില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ച് ഭാരതി എയര്‍ടെല്‍

ജമ്മുവില്‍ ഇനി അതിവേഗത ഇന്റര്‍നെറ്റിന്റെ കാലം. അതിവേഗത 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതി എയര്‍ടെല്‍ ആരംഭിച്ചു. മേഖലയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി എയര്‍ടെല്‍ മാറിയെന്ന് അധികൃതര്‍ വ്യക്തമാക്കി. സാംബ,...

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ ജന്മദിനത്തില്‍ ഭാര്യ പങ്കുവച്ച ആശംസക്കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം ഇപ്പോഴും തുടരുകയാണ്. എല്ലാം അവസാനിപ്പിക്കാന്‍ യുക്രൈന്‍ ജനത ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞെങ്കിലും ഇപ്പോഴും യുദ്ധം അവസാനിക്കാന്‍ വഴിയൊരുങ്ങിയിട്ടില്ല. യുദ്ധത്തിന്റെ...

ഉഗ്രന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഒറിജിനല്‍ ക്വാളിറ്റിയില്‍ ഇനി ഫോട്ടോസ് അയക്കാം

ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ കൈമാറാം. പഴയതു പോലെ ഡോക്യുമെന്റ് രൂപത്തിലല്ല. ഇമേജ് രൂപത്തില്‍ തന്നെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകള്‍ അയക്കാന്‍ പറ്റുന്ന സംവിധാനം ഉടനെത്തും. ഇത് വരുന്നതോടെ കംപ്രഷന്‍...

ഡോണള്‍ഡ് ട്രംപിന്റെ രണ്ട് വര്‍ഷത്തെ വിലക്കു നീക്കി ഫേസ്ബുക്ക്

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫേസ്ബുക്കില്‍ തിരിച്ചെത്തി. 2021ലെ ക്യാപിറ്റല്‍ ലഹളയെത്തുടര്‍ന്നാണ് ട്രംപിനെ ഫേസ്ബുക്ക് വിലക്കിയത്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റയുടെ മറ്റൊരു സ്ഥാപനമായ ഇന്‍സ്റ്റഗ്രാമിലേക്കും ട്രംപ് തിരിച്ചെത്തും. അടുത്ത...

Popular

spot_imgspot_img