Monday, November 25, 2024

Social Media

16 വയസ്സില്‍ താഴെയുള്ള ഉപയോക്താക്കള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ഇന്‍സ്റ്റഗ്രാം

16 വയസ്സില്‍ താഴെയുള്ള ഉപയോക്താക്കളുടെ സുരക്ഷ മുന്‍ നിര്‍ത്തി പുതിയ നിയന്ത്രണങ്ങളുമായി ഇന്‍സ്റ്റഗ്രാം. വൈകാരികമായ ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും ഡിഫോള്‍ട്ടായി പരിമിതപ്പെടുത്താനാണ് ഇന്‍സ്റ്റഗ്രാമിന്റെ തീരുമാനം. വൈകാരിക ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്. സ്റ്റാന്‍ഡേര്‍ഡും ലെസ്സും....

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ആപ്പുകളില്‍ ചെലവഴിക്കുന്നത് മണിക്കൂറുകള്‍; റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിപണികളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഒരു ദിവസം നാലോ അഞ്ചോ മണിക്കൂര്‍ ആപ്പുകള്‍ ബ്രൗസുചെയ്യാന്‍ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പുകള്‍ക്കായി ചെലവഴിക്കുന്ന ദൈനംദിന സമയം രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ 13 വിപണികളിലെ...

ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ രണ്ടിലൊരാള്‍ സൈബര്‍ ആക്രമണം നേരിടുന്നതായി പഠന റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ രണ്ട് പേരിലൊരാള്‍ സോഷ്യല്‍ മിഡിയയില്‍ തന്നെ മോശമായ അനുഭവം നേരിടുന്നുണ്ടെന്ന് പഠനം. ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിമിംഗ് തുടങ്ങിയവ സ്ത്രീകളാണ് ഏറ്റവുമധികം സോഷ്യല്‍ മിഡിയയില്‍ നേരിടുന്നതെന്ന് പഠനത്തില്‍ പറയുന്നു....

പുതിയ ഫീച്ചറുകളുമായി മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്

പുതിയ ഫീച്ചറുകളുമായി മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്. ഗ്രൂപ്പുകളില്‍നിന്നു ലെഫ്റ്റ് ചെയ്ത് പോകുമ്പോള്‍ ഇനിമുതല്‍ അത് ചാറ്റില്‍ പ്രത്യേകം രേഖപ്പെടുത്തില്ല. കൂടാതെ ഒറ്റത്തവണ മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ അയക്കുന്ന ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ സ്‌ക്രീന്‍ഷോട്ട്...

അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

സമൂഹമാധ്യമങ്ങളിലെ പൊയ്മുഖങ്ങളെ മനസിലാക്കണമെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ ബോധവല്‍ക്കരണ പോസ്റ്റ്. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അപരിചിതരില്‍ നിന്ന് വരുന്ന സൗഹൃദ ക്ഷണം നിരസിക്കണമെന്നും പൊലീസ് അറിയിച്ചു....

4ജിയേക്കാള്‍ ഇരുപത് മടങ്ങ് വേഗം; ലളിതമായ വിതരണ സംവിധാനം; 5ജി വിപ്ലവത്തിനൊരുങ്ങി രാജ്യം

സ്‌പെക്ട്രം ലേലം പ്രതീക്ഷിച്ചതിലും വിജയകരമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബര്‍ മാസം മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ്...

വാടസ്ആപ്പിനും ടെലഗ്രാമിനും നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

സമൂഹമാധ്യമ അപ്ലിക്കേഷനുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാട്‌സാപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ അപ്ലിക്കേഷനുകള്‍ക്കാണ് നിയന്ത്രണം വരിക. ദുരുപയോഗം തടയാനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്നാണ് വിശദീകരണം. ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്....

സാമൂഹിക മാധ്യമങ്ങളുടെ നിയമപാലനം ഐ.ടി. മന്ത്രാലയം പരിശോധിക്കും

സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നറിയാന്‍ ത്രൈമാസ പരിശോധന നടത്താനൊരുങ്ങി ഐ.ടി. മന്ത്രാലയം. മൂന്നുമാസം കൂടുമ്പോള്‍ മന്ത്രാലയം കമ്പനികളെ ഓഡിറ്റ് ചെയ്യും. ഉള്ളടക്കം സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികളില്‍ സ്വീകരിച്ച നടപടികളാണ് കണക്കിലെടുക്കുക....

37 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച്, ‘ദേവദൂതര്‍ പാടി’

37 വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള ഗാനം ഇന്ന് വീണ്ടും പ്രേഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റേതായി പുതുതായി റിലീസിന് തയ്യാറെടുക്കുന്ന ''ന്നാ താന്‍ കേസ് കൊട്'' എന്ന ചിത്രത്തിലാണ് 37...

വാട്‌സാപ്പിന് റഷ്യയില്‍ 2.4 കോടി രൂപ പിഴ

വാട്‌സ്ആപ്പും സ്‌നാപ്ചാറ്റും ഉള്‍പ്പെടെ വിദേശ ഐടി പ്ലാറ്റ്‌ഫോമുകള്‍ക്ക് റഷ്യ പിഴ ചുമത്തി. റഷ്യന്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ റഷ്യയില്‍ തന്നെയുള്ള സെര്‍വറുകളില്‍ സൂക്ഷിക്കാന്‍ വിസമ്മതിച്ചതിനത്തുടര്‍ന്നാണിത്. വാട്‌സാപ് 1.8 കോടി റൂബിളും സ്‌നാപ്ചാറ്റ് 10 ലക്ഷം...

സാങ്കേതികവിദ്യയില്‍ പുതിയ ചുവടുവെയ്പിന് ഒരുങ്ങി രാജ്യം; 5 ജി ലേലം ഇന്നുമുതല്‍

5 ജി യുഗത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പ്പിന് രാജ്യം ഒരുങ്ങുകയാണ്. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്‌പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. 4.3 ലക്ഷം കോടി രൂപ മതിക്കുന്ന 72 ജിഗാ ഹേര്‍ട്‌സ്...

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഫേസ്ബുക്ക്; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രിത പേജുകള്‍ നിര്‍ത്തിവെച്ചു

താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ടെലിവിഷന്‍ ചാനലുകളുടെയും , ബക്താര്‍ വാര്‍ത്ത ഏജന്‍സിയുടെയും പേജുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഫേസ്ബുക്ക്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ നാഷണല്‍ ടെലിവിഷന്‍ മീഡിയ സെന്ററിന്റെ നിയന്ത്രണം പൂര്‍ണ്ണമായും...

വരിക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്: രണ്ടാം പാദത്തില്‍ മാത്രം നഷ്ടപ്പെട്ടത് 10 ലക്ഷം പേരെ

തുടര്‍ച്ചയായ രണ്ടാം പാദത്തിലും നെറ്റ്ഫ്ലിക്സിന് വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം 970,000 വരിക്കാരെയാണ് പുതിയതായി നെറ്റ്ഫ്ലിക്സിന് നഷ്ടപ്പെട്ടത്. ഇത് തങ്ങള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ കണക്കാണെന്ന് കമ്പനി അവകാശപ്പെട്ടു. കമ്പനിക്ക് 221 ദശലക്ഷം...

ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഗുരുതര ധാര്‍മിക പ്രശ്‌നങ്ങളുയര്‍ത്തുന്നു; മാര്‍പാപ്പ

ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗം ഗുരുതരമായ ധാര്‍മികപ്രശ്‌നങ്ങളുയര്‍ത്തുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കത്തിലുള്ള ആധികാരികതയും ഗുണനിലവാരവും ഉപയോഗിക്കുന്നവരും കൈകാര്യം ചെയ്യുന്നവരും വിവേകത്തോടെ വിലയിരുത്തണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. വാര്‍ത്താവിനിമയ വിദഗ്ധരുടെ ആഗോള കത്തോലിക്കാ സംഘടനയായ സിഗ്‌നിസിന്റെ...

ഒരു അക്കൗണ്ടില്‍ ഒന്നിലധികം പ്രൊഫൈലുകള്‍ ഉപയോഗിക്കാം; ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പുതിയ നീക്കവുമായി ഫേസ്ബുക്ക്

കൈവിട്ട് പോകുന്ന ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താനും കൂടുതല്‍ ജനപ്രീതി ആര്‍ജ്ജിക്കാനും പുത്തന്‍ തന്ത്രങ്ങളുമായി ഫേസ്ബുക്ക്. പരിഷ്‌കരണ നടപടികളുടെ ഭാഗമായി വലിയ മാറ്റങ്ങള്‍ക്കാണ് ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. ഒരു അക്കൗണ്ടില്‍ ഒന്നിലധികം പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ...

Popular

spot_imgspot_img