Tuesday, November 26, 2024

Social Media

ട്വിറ്ററിന്റെ പേര് മാറ്റി: ‘എക്‌സ്’നു ഇന്തോനേഷ്യയില്‍ നിരോധനം

ട്വിറ്ററിന്റെ പേര് 'എക്‌സ്' എന്ന് മാറ്റിയതിനു പിന്നാലെ മൈക്രോ ബ്ലോഗിംങ് പ്ലാറ്റ്‌ഫോമിന് ഇന്തോനേഷ്യയില്‍ നിരോധനം. അശ്ലീല ഉള്ളടക്കങ്ങളുള്ള സൈറ്റുകള്‍ക്കു സമാനമായ പേര് വന്നതാണ് നിരോധനത്തിനു കാരണമെന്നാണ് റിപ്പോർട്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന്റെ പേര്...

വ്യാജ ബിസിനസുകളും തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും നീക്കം ചെയ്യാന്‍ ഗൂഗിള്‍ മാപ്പ്

കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന്റെ നാവിഗേഷന്‍ സേവനമാണ് ഗൂഗിള്‍ മാപ്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മാപ്പിന്റെ ദുരുപയോഗം തടയാനൊരുങ്ങുകയാണ് ഗൂഗിള്‍. വ്യാജ ബിസിനസുകളും തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും നീക്കം ചെയ്യാനാണ് ടെക് ഭീമന്റെ നീക്കം. ദുരുപയോഗം...

ട്വിറ്ററിനു വെല്ലുവിളിയായി ടിക്ടോക്കും രംഗത്ത്

സക്കര്‍ബെര്‍ഗിന്‍റെ ത്രെഡ്സ് ആപ്പിന് പിന്നാലെ ട്വിറ്ററിനു വെല്ലുവിളി ഉയര്‍ത്താന്‍ ടിക്ടോക്കും രംഗത്ത്. ചൈനീസ് ഷോർട്ട് വിഡിയോ ആപ്പില്‍ ട്വിറ്ററിനു സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചാണ് ടിക്ടോക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം തിങ്കളാഴ്ചയായിരുന്നു...

ഏറ്റവും വലിയ ഐ ഫോണ്‍ ഫാക്ടറി ഇന്ത്യയിലേക്ക്: ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറി ഇന്ത്യയില്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനി ഗ്രൂപ്പായ ടാറ്റായാണ് ഐഫോണ്‍ ഫാക്ടറി ഏറ്റെടുക്കുന്നത്. നിലവില്‍ ചൈനയിലാണ് ഏറ്റവും ബൃഹത്തായ...

അതിശയിപ്പിക്കുന്ന വളര്‍ച്ചയില്‍ ത്രെഡ് കുതിക്കുന്നു

ഒരാഴ്ചയ്ക്കിടെ അതിശയിപ്പിക്കുന്ന വളര്‍ച്ചയുമായി മെറ്റയുടെ ത്രെഡ് ആപ്പ് കുതിക്കുന്നു. ഇതുവരെ 100 ദശലക്ഷം ഉപയോക്താക്കള്‍ ആപ്പില്‍ സൈൻ ഇൻ ചെയ്തതായാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമുമായി മെറ്റാ സേവനം ബന്ധിപ്പിച്ചതിനാലാണ് ത്രെഡിന് ഇത്രയധികം ഉപയോക്താക്കളെ...

“മത്സരമാണ് നല്ലത്; വഞ്ചനയല്ല”; ത്രെഡ്സിനെതിരെ നിയമനടപടിയുമായി ട്വിറ്റര്‍

"മത്സരമാണ് നല്ലത്; വഞ്ചനയല്ല" എന്ന് ട്വിറ്ററിന്റെ തലവൻ എലോൺ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തതിനു പിന്നാലെ മെറ്റയുടെ ത്രെഡ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൂചന. ട്വിറ്ററിന് സമാനമാണ് ത്രെഡ്സ് എന്നും ആശയം മോഷ്ടിക്കപ്പെട്ടുവെന്നും...

ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തി ‘ത്രെഡ്സ്’ അവതരിപ്പിച്ച് മെറ്റ

പ്രമുഖ മൈക്രോ ബ്ലോഗിംഗ് മാധ്യമമായ ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തി ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക് ​സ​ക്ക​ർ​ബ​ർ​ഗി​ന്റെ പുതിയ ആപ്. 'ത്രെഡ്സ്' എന്ന് അറിയപ്പെടുന്ന ആപ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗൂഗിൾ, ആ​പ്പി​ൾ ആ​പ് സ്റ്റോ​റു​ക​ളി​ൽ മെറ്റ...

അയച്ച സന്ദേശങ്ങള്‍ ഇനി എഡിറ്റ് ചെയ്യാം; വാട്സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

പ്രമുഖ മെസേജിംഗ് ആപ്ളിക്കേഷനായ വാട്സാപ്പില്‍, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ ആന്‍ഡ്രോയിഡുകളില്‍ ആപ്ളിക്കേഷന്‍ അപ്ഡേറ്റ് ചെയ്താല്‍ പുതിയ ഓപ്ഷന്‍ ഉപയോഗിക്കാന്‍ കഴിയും. സന്ദേശങ്ങള്‍ അയച്ച് 15 മിനിറ്റ് നേരത്തേക്കാണ്...

വാട്സാപ്പില്‍ സ്‌ക്രീൻ ഷെയറിംങ് ഫീച്ചര്‍ വരുന്നു

പ്രമുഖ മെസ്സെജിംങ് ആപ്ളിക്കേഷനായ വാട്സാപ്പില്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍ വരുന്നതായി സൂചനകള്‍. സ്‌ക്രീൻ ഷെയറിംങ് ഉള്‍പ്പടെയുള്ള സവിശേഷതകളാണ് വാട്സാപ് പുതുതായി അവതരിപ്പിക്കുന്നത്. നേരത്തെ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ വരുന്നതായി മെറ്റ മേധാവി...

സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം: പുതിയ ഫീച്ചറുമായി വാട്സാപ്പ്

പ്രമുഖ മെസ്സെജിംങ് ആപ്ളിക്കേഷനായ വാട്സാപ്പിനു പുതിയ ഫീച്ചര്‍ വരുന്നതായി വെളിപ്പെടുത്തി മെറ്റ മേധാവി സക്കര്‍ബര്‍ഗ്. സന്ദേശങ്ങള്‍ അയച്ച് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യുന്നതാണ് പുതിയ രീതി. ഇതു സംബന്ധിച്ച വിവരം സക്കര്‍ബര്‍ഗ് തന്‍റെ...

ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഇലോണ്‍ മസ്ക്

സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി സിഇഒ ഇലോണ്‍ മസ്കിന്‍റെ വെളിപ്പെടുത്തല്‍. കോളുകളും എന്‍സ്ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് ട്വിറ്ററില്‍ പുതുതായി അവതരിപ്പിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന 'ട്വിറ്റര്‍...

പാസ്‌വേഡുകൾക്ക് പകരം പാസ്കീ അവതരിപ്പിച്ച് ഗൂഗിള്‍

പാസ്‌വേഡുകൾക്ക് പകരം പുതിയ സേവനം അവതരിപ്പിച്ചു ഗൂഗിള്‍ രംഗത്ത്. പാസ്കീ എന്ന പുതിയ സംവിധാനമാണ് ഇതിനായി ഗൂഗിള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ പാസ്‌വേഡ് ഉപയോഗിക്കാതെ തന്നെ ആപ്പുകളും വെബ്‌സൈറ്റുകളുമടക്കം സൈന്‍ ഇന്‍ ചെയ്യാമെന്നാണ് ഗൂഗിള്‍...

പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. ഗൂഗിള്‍ പോളിസികള്‍ക്കനുസൃതമല്ലാത്ത ലോണ്‍ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോര്‍ത്തുന്നുണ്ടെന്ന് ഗൂഗിള്‍ കണ്ടെത്തി. പേഴ്സണല്‍...

ഒരു അക്കൗണ്ട് ഇനി നാല് ഫോണില്‍ ഉപയോഗിക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് ഇനി ഒരേ സമയം നാലു ഫോണുകളില്‍ ഉപയോഗിക്കാം. മെറ്റാ മേധാവി മാര്‍ക് സുക്കന്‍ബെര്‍ഗ് ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത ആഴ്ചയിലാണ് ആഗോളതലത്തില്‍ അപ്‌ഡേഷന്‍ നിലവില്‍ വരുക. നിലവില്‍ ഒരു...

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാന്‍ വ്യാജ പ്രചാരണം; പരാതി നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് ലഭിക്കുമെന്നും അതിനായി കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങളും സന്ദേശത്തില്‍ ഉപയോഗിച്ചിരിന്നു. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും പൊതുവിദ്യാഭ്യാസ...

Popular

spot_imgspot_img