കാർഷിക പ്രശ്നങ്ങൾ മുന്നോട്ട് വച്ച “കർഷക പ്രതിഷേധ ജ്വാല ” എന്ന കത്തോലിക്ക കോൺഗ്രസ് സമരത്തിൽ വച്ച് അഭിവന്ദ്യ പാമ്പ്ലാനി പിതാവ് കർഷകർക്ക് വേണ്ടി സംസാരിച്ചതിനെ ബിജെപി അനുകൂല നിലപാട് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരോട് ചില ചോദ്യങ്ങൾ…
1)റബ്ബറിന് 300 ₹ വില കിട്ടാൻ മലയോര കർഷകന് അവകാശമില്ലേ..?
2)റബ്ബർ കർഷകനുവേണ്ടി നിങ്ങളുടെ ഭാഗത്തുനിന്നും നിങ്ങൾ ഉൾപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും എന്ത് ഇടപെടലാണ് ഉണ്ടായത്..?
3)അഭിവന്ദ്യ പിതാവ് പറഞ്ഞതിലെന്താണ് തെറ്റ്..?
റബ്ബറിന് 300 രൂപ വില തരുന്നവന് വോട്ട് കൊടുക്കും എന്ന് പറഞ്ഞാൽ നിങ്ങൾക്കും ആകാം എന്നാണ്, അപ്പോൾ അത് തരാൻ നിങ്ങൾക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്നാണോ കർഷകർ മനസിലാക്കേണ്ടത്.?
4) റബ്ബർ വിലയിടിവിനൊപ്പം “കർഷക പ്രതിഷേധ ജ്വാല ” ഉയർത്തിയ , നെല്ലിന് അടിസ്ഥാന സംഭരണ വില ഉറപ്പാക്കൽ, വന്യജീവി ആക്രമണത്തിൽ നിന്നുള്ള സംരക്ഷണം, ബഫർസോൺ വിഷയം, നാളികേര വിലയിടിവ് തുടങ്ങിയ കാർഷിക പ്രശ്നങ്ങൾ വിവാദമുണ്ടാക്കി നിങ്ങൾ മനപ്പൂർവ്വം തമസ്കരിക്കുകയല്ലായിരുന്നോ..?
5)ബിഷപ്പുമാർ പറഞ്ഞാൽ കേൾക്കുന്ന സഭാ തനയരുടെ കാലം കഴിഞ്ഞുവെന്ന് നിങ്ങൾ തന്നെ പറയുന്നു. പിന്നെന്തിനാണ് നിങ്ങൾ ഭയക്കുന്നത്..?
6) അയ്യഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുത്ത് വിട്ടവർ രാഷ്ട്രീയത്തെ ജനങ്ങളുടെ അടിമത്തം മാത്രമായി കണ്ടതല്ലെ,ഇന്ന് കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് കാരണം..?
7) കർഷകരോട് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ പിതാവിന്റെ പ്രസംഗത്തിലെ റബ്ബറിന് 300₹ വിലയെന്ന ആവശ്യം ഹൈലൈറ്റ് ചെയ്യിലായിരുന്നോ..?
ഒളിക്കുവാൻ ഒന്നുമില്ല എങ്കിൽ എന്തിന് നിങ്ങൾ പേടിക്കണം …?
വൃത്തിയായി സ്വന്തം ഉത്തരവാദിത്വങ്ങൾ ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വന്തം തട്ടകങ്ങളിൽ പേടിക്കേണ്ടി വരില്ല ….
രാഷ്ട്രീയം അടിമത്തമായി കൊണ്ടാടുന്ന കാലം കഴിഞ്ഞിരിക്കുന്നു …
പ്രീണനം നിറുത്തി യഥാർത്ഥ ജനകീയ പ്രശ്നങ്ങളെ ഏറ്റെടുക്കുവാനും പരിഹാരമുണ്ടാക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം…
നേതാക്കന്മാർ സ്വന്തം കർത്തവ്യങ്ങൾ പക്ഷപാതപരമായി അല്ലാതെ നീതിപൂർവം ചെയ്യുക,അങ്ങനെ ചെയ്താൽ ആരും നിങ്ങളുടെ സ്ഥാനം കവരില്ല …
മറിച്ച് രാഷ്ട്രീയ അടിമകളെയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ തിരിച്ചറിയുക, അതിജീവനത്തിന്റെ പോരാട്ടത്തിൽ അയിത്തമില്ല …
*കത്തോലിക്ക കോൺഗ്രസ്*