Monday, November 25, 2024

‘ബെനഡിക്ട് പതിനാറാമന്‍ എന്നെ കത്തോലിക്കാ സഭയിലേക്ക് നയിച്ചു’! അന്തരിച്ച മാര്‍പാപ്പ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങളാല്‍ നിറഞ്ഞ് സോഷ്യല്‍മീഡിയ

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ തന്റെ ജീവിതാവസാനത്തോട് അടുക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ച ദിവസങ്ങളില്‍, അന്തരിച്ച മാര്‍പാപ്പയുടെ എഴുത്തിലൂടെയും പഠിപ്പിക്കലുകളിലൂടെയും തങ്ങള്‍ വിശ്വാസത്തിലേക്ക് വന്നതായി നിരവധി കത്തോലിക്കര്‍ സോഷ്യല്‍മീഡിയ വഴി പങ്കുവയ്ക്കുകയുണ്ടായി.

ഇസ്ലാമില്‍ നിന്ന് കത്തോലിക്കാ മതത്തിലേക്കുള്ള തന്റെ പരിവര്‍ത്തനം ബനഡിക്ട് മാര്‍പാപ്പയുടെ രചനകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് ‘കോംപാക്റ്റി’ന്റെ സ്ഥാപകനും എഡിറ്ററുമായ സൊഹ്റാബ് അഹ്മാരി ന്യൂയോര്‍ക്ക് ടൈംസിന്റെ ഓപ്-എഡില്‍ എഴുതി. EWTNന് നല്‍കിയ അഭിമുഖത്തില്‍, തന്റെ മതപരിവര്‍ത്തനത്തിന് ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയത് പോപ്പ് ബെനഡിക്ട് ആണെന്ന് അഹ്മരി പറഞ്ഞു.

വേഡ് ഓണ്‍ ഫയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇവാഞ്ചലൈസേഷന്‍ & കള്‍ച്ചര്‍ മാനേജിംഗ് എഡിറ്ററായ ടോഡ് വോര്‍ണര്‍ തന്റെ ബ്ലോഗില്‍ എഴുതിയത് ഇപ്രകാരമാണ്. ‘ഞാന്‍ കത്തോലിക്കാ സഭയിലേക്കുള്ള വഴി വായിച്ചറിഞ്ഞത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയിലൂടെയാണ്. പ്രൊട്ടസ്റ്റന്റ് ജീവിതത്തില്‍ നിന്ന് ക്രിസ്തു മതത്തിന്റെ സൗന്ദര്യവും വ്യക്തതയും തിരിച്ചറിഞ്ഞെത്തിയത് ബനഡിക്ട് പാപ്പായിലൂടെയാണ്. തീര്‍ച്ചയായും ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മുടെ മാര്‍പ്പാപ്പയാണ്. എന്നാല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എപ്പോഴും എന്റെ പോപ്പ് ആയിരിക്കും. കാരണം അദ്ദേഹം എന്നെ സഭയിലേക്ക് കൊണ്ടുവന്ന മാര്‍പ്പാപ്പയാണ്’. വോര്‍ണര്‍ എഴുതി.

‘ഇവാഞ്ചലിക്കല്‍ കാത്തലിക്’ എന്ന കൃതിയുടെ രചയിതാവായ ട്രോയ് ഗയ്, ബെനഡിക്ട് മാര്‍പാപ്പ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, തന്റെ മതപരിവര്‍ത്തന കഥ ട്വിറ്ററില്‍ പങ്കുവച്ചു.

കത്തോലിക്കാ സഭയിലേക്ക് തങ്ങളെ നയിക്കാന്‍ ബെനഡിക്റ്റ് പാപ്പാ സഹായിച്ചുവെന്ന് വെളിപ്പെടുത്തിയും തങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കാന്‍ കാരണക്കാരനായതിന് മാര്‍പ്പാപ്പയ്ക്ക് നന്ദി പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നിരവധി സാക്ഷ്യങ്ങളില്‍ ചിലത് താഴെച്ചേര്‍ക്കുന്നു.

Latest News