യുക്രൈനിലെ കാക്കോവിന് മുകളില്‍ പറന്ന റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ട് യുക്രൈന്‍ വ്യോമസേന. Su35 എന്ന ജെറ്റ് വിമാനമാണ് സേന വെടിവെച്ചിട്ടതെന്ന്
പ്രതിരോധമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
വെടിവെച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീഴുന്ന റഷ്യന്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയേറ്റ് താഴേക്ക് പതിച്ച വിമാനം നിലത്തെത്തി വന്‍
ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വിമാനം നിലത്ത് പതിക്കുന്നതിന് മുന്‍പ് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് മന്ത്രാലയം റെഡ്ഡിറ്റില്‍ പങ്കുവെച്ച വീഡിയോ കുറിപ്പില്‍ പറയുന്നു.
റഷ്യന്‍ വിമാനം യുക്രൈന്‍ സൈനികരെ ലക്ഷ്യമിടുമ്പോഴാണ് വെടിവെച്ചിട്ടത് എന്നാണ് വ്യോമസേന നല്‍കുന്ന വിശദീകരണം. 24 മണിക്കൂറിനിടെ യുക്രൈന്‍ സേനയുടെ ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ യൂണിറ്റ് റഷ്യയുടെ അഞ്ച് ആളില്ലാ വിമാനങ്ങള്‍ വെടിവെച്ചിട്ടുണ്ടെന്ന് യുക്രൈന്‍ എയര്‍ ഫോഴ്സ് കമാന്റ് വ്യക്തമാക്കി.