മാര്‍ച്ച് 22-ന് രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുംവേണ്ടി ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കാനൊരുങ്ങി ഭാരത കത്തോലിക്കാ സഭ. ബെംഗളൂരുവില്‍ നടന്ന കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ 36-ാത് ദ്വൈവാര്‍ഷിക അസംബ്ലിയുടെ സമാപനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആഹ്വാനം.
മതധ്രുവീകരണം നിലനില്‍ക്കുന്ന രാജ്യത്ത് സാമൂഹികസൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യത്തെത്തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് സി.ബി.സി.ഐ നേരത്തെ പ്രസ്താവിച്ചിരുന്നു.
വിഭജന മനോഭാവങ്ങളും വിദ്വേഷപ്രസംഗങ്ങളും മതമൗലികവാദ പ്രസ്ഥാനങ്ങളും എല്ലായ്പ്പോഴും രാജ്യത്തെയും അതിന്റെ ഭരണഘടനയെയും ചിത്രീകരിച്ചിട്ടുള്ള ബഹുസ്വരധാര്‍മ്മികതയെ ഇല്ലാതാക്കുന്നുവെന്ന ആശങ്കയുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഒരിക്കലും ഹനിക്കാന്‍പാടില്ലായെന്നും സി.ബി.സി.ഐ പ്രസ്താവിച്ചു.
2014 മുതല്‍ ഹിന്ദു ദേശീയവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാണ്.