Friday, February 21, 2025

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സിബിസിഐ

ഭാരതത്തിലെ കത്തോലിക്കാ മെത്രാൻസംഘത്തിന്റെ പ്രതിനിധികൾ മണിപ്പൂർ സന്ദർശിച്ചു. നാടിന്റെ മതേതരത്വത്തെ ഉയർത്തിപ്പിടിക്കുകയും ഭരണഘടനാമൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുകയും ഭിന്നസമൂഹങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനുതകുന്ന അന്തരീക്ഷം ഊട്ടിവളർത്തുകയും ചെയ്യണമെന്ന് മെത്രാൻസംഘം നാടിന്റെ ഭരണസംവിധാനത്തെ ഓർമ്മപ്പെടുത്തുന്നു.

മെത്രാൻസംഘത്തിന്റെ അധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും മണിപ്പൂരില ഇംഫാൽ അതിരൂപതയുടെ ആർച്ചുബിഷപ്പ് ഡൊമിനിക് ലുമോനും സിബിസിഐയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജെർവിസ് ഡിസൂസയും കാരിത്താസ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലിയും ഉൾപ്പെടുന്ന സംഘം മണിപ്പൂരിലെ കലാപബാധിതപ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷമാണ് സിബിസിഐ ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ ആശങ്ക അറിയിച്ചത്.

സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള ദുർബലവിഭാഗങ്ങളുടെയും സഭാസ്ഥാപനങ്ങളുടെയും ദേവാലയങ്ങളുടെയും നേർക്കുനടക്കുന്ന എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും മെത്രാൻസംഘം അപലപിക്കുകയും അക്രമം തടയുന്ന കാര്യത്തിൽ ക്രമസമാധാനപാലനവിഭാഗം കാണിക്കുന്ന നീണ്ടമൗനവും നിർവികാരതയും ആശങ്കാജനകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

നാടിന്റെ മതേതരത്വത്തെ ഉയർത്തിപ്പിടിക്കുകയും ഭരണഘടനാമൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുകയും ഭിന്നസമൂഹങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനുതകുന്ന അന്തരീക്ഷം ഊട്ടിവളർത്തുകയും ചെയ്യണമെന്ന് മെത്രാൻസംഘം നാടിന്റെ ഭരണസംവിധാനത്തെ ഓർമ്മപ്പെടുത്തുന്നു. സംഭാഷണപ്രക്രിയയിൽ ഏർപ്പെടാനും ഭാരതത്തിൽ പൊതുവെയും മണിപ്പൂരിൽ പ്രത്യേകിച്ചും, സമാധാനവും ഏകതാനതയും സംജാതമാക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും പുരോഗതിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ചുമതലപ്പെട്ട എല്ലാവരെയും മെത്രാൻസംഘം ആഹ്വാനം ചെയ്തു.

Latest News