Thursday, March 13, 2025

വെടിനിര്‍ത്തല്‍ ചര്‍ച്ച: ഇസ്രയേല്‍-ഹമാസ് ഭിന്നത കുറയുന്നുവെന്ന് ബ്ലിങ്കന്‍

ഗാസയിലെ വെടിനിര്‍ത്തലിന്റെ കാര്യത്തില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള ഭിന്നതകള്‍ കുറയുകയാണെന്നും കരാറിനുള്ള സാധ്യതയേറെയാണെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. പശ്ചിമേഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച സൗദി അറേബ്യയിലെത്തിയ ബ്ലിങ്കന്‍, ‘അല്‍-ഹദത്’ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്. വെടിനിര്‍ത്തലിനായി യു.എസും ഈജിപ്തും ഖത്തറും ആഴ്ചകളായി കഠിനശ്രമത്തിലാണ്.

ഗാസയുടെ അയല്‍രാജ്യമായ ഈജിപ്തില്‍ വ്യാഴാഴ്ചയെത്തിയ ബ്ലിങ്കന്‍, പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍ സിസി, വിദേശകാര്യമന്ത്രി സമേഹ് ഷൗക്രി എന്നിവരുമായി ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. ഈജിപ്തുവഴിയാണ് പ്രധാനമായും ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ ചെല്ലുന്നത്.

Latest News