ആകാശനിരീക്ഷകരെ ആവേശഭരിതരാക്കാൻ പോന്ന അനേകം വിസ്മയങ്ങളാണ് 2025 ൽ കാത്തിരിക്കുന്നത്. ഉൽക്കകൾ പെയ്തിറങ്ങുന്ന രാത്രികളും പൂർണ്ണ ചന്ദ്രഗ്രഹണവും ഭാഗീക സൂര്യഗ്രഹണവും ഒക്കെയായി അനേകം വിസ്മയങ്ങളാണ് ഈ വർഷം നമുക്കു മുൻപിൽ അനാവരണം ചെയ്യുന്നത്. 2025 ൽ നമുക്ക് ദർശിക്കാൻ കഴിയുന്ന ആകാശവിസ്മയങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
1 . ഈ വർഷത്തിലെ ഏറ്റവും ശക്തമായ ഉൽക്കാവർഷങ്ങളിലൊന്നായ ക്വാഡ്രാന്റിഡ് മൂന്ന്, നാല് ദിവസങ്ങളിൽ കാണാൻ കഴിയും. ഈ വർഷം ആരംഭിക്കുന്നതു തന്നെ ഈ ഉൽക്കാവർഷത്തോടെ ആയിരിക്കും. മണിക്കൂറിൽ 120 ഉൽക്കകൾ വരെ കാണാം.
2 . ഈ വർഷത്തെ ആദ്യത്തെ സൂപ്പർ മൂൺ അഥവാ വൂൾഫ് മൂൺ ജനുവരി 13 ന് സംഭവിക്കും എന്നാണ് അറിയിപ്പ്. ഇതിൽ ഒരു മണിക്കൂറോളം ചൊവ്വ ചന്ദ്രനുപിന്നിൽ മറഞ്ഞുനിൽക്കും.
3. ബ്ലേഡ് മൂൺ: പൂർണ്ണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രൻ ചുവപ്പുനിറത്തിൽ കാണുന്നതിനാൽ ഈ പ്രതിഭാസത്തെ ചുവന്ന ചന്ദ്രൻ അല്ലെങ്കിൽ ബ്ലേഡ് മൂൺ എന്ന് വിളിക്കും. മാർച്ച് 13, 14 തീയതികളിൽ സംഭവിക്കുന്ന ഈ പ്രതിഭാസം യൂറോപ്പ്, ഏഷ്യയുടെ ചില പ്രദേശങ്ങളിലും ഓസ്ട്രേലിയ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽനിന്നും ദർശിക്കാൻ കഴിയും.
4 . സമ്പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ത്യയിൽനിന്നും കാണാൻ കഴിയും. ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സുരക്ഷിതമാണ് എന്നതിനാൽതന്നെ സാധാരണക്കാർക്കും ഈ പ്രതിഭാസത്തിനു സാക്ഷ്യം വഹിക്കാൻ കഴിയും.
5. ഭാഗിക സൂര്യഗ്രഹണം സെപ്റ്റംബർ 25 ന് നടക്കുമെന്നാണ് വിവരം. 2025 ലെ രണ്ടാം ഭാഗിക സൂര്യഗ്രഹണസമയത്ത് ചന്ദ്രൻ സൂര്യന്റെ ചില ഭാഗങ്ങൾ മറയ്ക്കും. ഇന്ത്യയിൽനിന്ന് ഇത് കാണാൻ കഴിയില്ല. അന്റാർട്ടിക്ക, പസഫിക്, അറ്റ്ലാന്റിക്, തെക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഭാഗീക സൂര്യഗ്രഹണം ദൃശ്യമാകും.