Monday, November 25, 2024

മൃഗങ്ങളെ കൊന്നാൽ അഞ്ചുകൊല്ലം വരെ തടവ് ലഭിക്കാവുന്ന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം

മൃഗങ്ങളോടുള്ള ക്രൂരത തടയൽനിയമം (1960) പുനഃപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികൾ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ. മൃഗങ്ങളോട് ക്രൂരത കാണിച്ചാൽ മൂന്നുവർഷം വരെ തടവും കൊല്ലുകയാണെങ്കിൽ അഞ്ചുവർഷം വരെ തടവുമായിരിക്കും ശിക്ഷ.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (ഭേദഗതി) ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബിൽ പരസ്യമാക്കി, ഡിസംബർ ഏഴുവരെ പൊതുജനാഭിപ്രായം തേടും. ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും. ക്രൂരതയെ ‘ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി’ എന്നാണ് വിശേഷിപ്പിക്കുന്നത്.

മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഏറ്റവും കുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷലഭിക്കും, അത് 75,000 രൂപ വരെ ഉയർത്താം. അല്ലെങ്കിൽ ചെലവ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടർമാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിർദേശത്തിൽ പറയുന്നു.

Latest News