Wednesday, November 27, 2024

ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍; ബജറ്റ് അവതരണം തുടങ്ങി

ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജി 20 ഉച്ചകോടി ഇന്ത്യയുടെ ഗരിമ ഉയര്‍ത്തിയെന്നും ഒരു പുതിയ ലോകക്രമത്തിന് തുടക്കമായെന്നും സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സര്‍ക്കാര്‍ കടന്നു കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി അടുത്ത അഞ്ചുവര്‍ഷം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കുമെന്ന് വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളിലും വികസനം എത്തിയെന്ന് ധനമന്ത്രി പറഞ്ഞു. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചുവെന്നും എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി പറഞ്ഞു.

അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി 2047 ല്‍ വികസിതഭാരതം ലക്ഷ്യമാണെന്ന് ആവര്‍ത്തിച്ചു. വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തില്‍നിന്ന് 25 കോടി ജനങ്ങളെ സര്‍ക്കാര്‍ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാന്‍ സര്‍ക്കാരിനായി. പിഎം ജന്‍ധന്‍ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

Latest News