Monday, November 25, 2024

‘മതവിദ്വേഷം പ്രചരിപ്പിക്കുന്നു’; 45 യൂട്യൂബ് വീഡിയോകള്‍ നിരോധിച്ച് കേന്ദ്രം

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വ്യാജവാര്‍ത്തകളും കൃത്രിമമായി നിര്‍മ്മിച്ച ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പത്ത് ചാനലുകളില്‍ നിന്നുള്ള വീഡിയോകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ രീതിയില്‍ വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്താല്‍ അവര്‍ക്കെതിരെയും സമാനനടപടി തുടരുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

നടപടി നേരിട്ട ചാനലുകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും രാജ്യ സുരക്ഷയെയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തേയും ദേഷമായി ബാധിക്കുമെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറയുന്നു. ബ്ലോക്ക് ചെയ്ത വീഡിയോകളില്‍ അഗ്‌നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, കാശ്മീര്‍ എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും മന്ത്രാലയം പറഞ്ഞു.

ഇവയില്‍ 13 എണ്ണം ലൈവ് ടിവി എന്ന ചാനലില്‍ നിന്നുള്ളതാണ്. ഇന്‍ക്വിലാബ് ലൈവ്, ദേശ് ലൈവ് എന്നിവയില്‍ നിന്നും ആറെണ്ണം വീതവും മിസ്റ്റര്‍ റിയാക്ഷന്‍ വാലയില്‍ നിന്നും നാലെണ്ണവും നാഷണല്‍ അദ്ദ, ദ്രുവ് രാതേ, വിനയ് പ്രതാപ് സിങ് ഭോപര്‍ എന്നിവയില്‍ നിന്നും ഒരെണ്ണം വീതവുമാണ് നിരോധിച്ചത്.

 

Latest News