Tuesday, November 26, 2024

ശാന്തമാകാതെ കാശ്മീര്‍; ഭീകരരെ നേരിടാന്‍ 500 സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോകള്‍

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ കമാന്‍ഡോകളെ വിന്യസിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരരെ നേരിടാന്‍ 500 പാര സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

5055 ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതായാണ് സൈന്യത്തിന്റെ നിഗമനം. 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതി വിലയിരുത്താന്‍ ഉന്നത കരസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൂന്നു വര്‍ഷത്തിനിടെ 51 സൈനികരാണ് ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ചത്. ജൂലൈ 16ന് ദോഡയിലെ വെടിവയ്പ്പില്‍ 4 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

രാഷ്ട്രീയ റൈഫില്‍സിന്റെ റോമിയോ, ഡെല്‍റ്റ യൂണിറ്റുകള്‍, 25 ഇന്‍ഫന്‍ട്രി ഡിവിഷന്‍ തുടങ്ങിയവയ്ക്കു പുറമേയാണ് കമാന്‍ഡോകളെ വിന്യസിക്കുന്നത്. ഉയരമുള്ള പര്‍വത പ്രദേശങ്ങളും വനങ്ങളും നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായകരമാണെന്നാണ് സൈന്യത്തിന്റെ നിഗമനം. പ്രദേശിക സഹായം ലഭിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ ഇന്റലിജന്‍സ് സംവിധാനവും ശക്തമാക്കി.

 

Latest News