രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ജില്ലകളില്‍ ആധുനിക രീതിയിലുള്ള പൊതുവിതരണ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം കേന്ദ്രം നല്‍കിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചൊപ്ര വ്യക്തമാക്കി.
ആധുനിക സൗകര്യങ്ങളോടു കൂടിയ 75 പൊതുവിതരണ കേന്ദ്രങ്ങള്‍ ഒരോ ജില്ലകളിലും ഉണ്ടാകണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. കാത്തിരിപ്പു കേന്ദ്രം, ശുചിമുറി, ശുദ്ധജലം, സിസിടിവി ക്യാമറ എന്നിവയാണ് റേഷന്‍ കടകളോട് ചേര്‍ന്ന് ഉണ്ടാകേണ്ടത്. മറ്റു കടകളില്‍ നിന്നും ലഭിക്കുന്ന പലചരക്ക് ഉത്പന്നങ്ങളും വില്‍ക്കാനുള്ള അനുമതി പൊതുവിതരണ കേന്ദ്രങ്ങളില്‍ നല്‍കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടയുടമകള്‍ക്ക് അധിക വരുമാനം ലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.