പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരവും നല്കി. ഈ നിര്‍ണായക നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. നിക്ഷേപം വിറ്റഴിക്കല്‍, സംയുക്ത സംരംഭങ്ങളിലെ ഓഹരിവില്‍ക്കല്‍ എന്നിവയിലും അധികാരം നല്കി.
അനുബന്ധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലും ഡയറക്ടര്‍ ബോര്‍ഡിന് തീരുമാനമെടുക്കാം. തീരുമാനം പെട്ടെന്ന് എടുക്കാനും പ്രവര്‍ത്തനം പരിഷ്ക്കരിക്കാനുമാണ് നടപടി. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിന് പൊതുമേഖലാ സംരംഭങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിന് കേന്ദ്ര മന്ത്രിസഭ അധികാരം നല്കി.