മോട്ടോര്‍ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിന് പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. അപകടങ്ങളുടെ വിശദമായ അന്വേഷണം, അപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട്, വിവിധ കക്ഷികള്‍ക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്.
ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2022 ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.