കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രാലയങ്ങളിലും വകുപ്പുകളിലും എഴുത്തുകള്‍, ഫാക്‌സ്, ഇമെയില്‍ എന്നിവ ഹിന്ദിയിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായുള്ള ഔദ്യോഗിക ഭാഷകള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി രാഷ്ട്രപതിക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാന നിര്‍ദേശങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണക്കത്തുകള്‍, പ്രഭാഷണങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഹിന്ദിയിലായിരിക്കണം സംഘടിപ്പിക്കേണ്ടത്.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ കംപ്യൂട്ടറുകളിലും കൂടുതല്‍ ജോലികള്‍ ഹിന്ദി ഭാഷയിലായിരിക്കണം.
ഔദ്യോഗിക കാര്യങ്ങളില്‍ ലളിതവും എളുപ്പത്തില്‍ മനസിലാകുന്നതുമായ ഹിന്ദി ഉപയോഗിക്കണം
വിദേശത്ത് പ്രവര്‍ത്തിക്കുന്ന എംബസികളിലും മറ്റും ഹിന്ദിയില്‍ നടപടിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമേ വിവിധ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹിന്ദി ഔദ്യോഗിക ഭാഷയാക്കാവുന്നതാണ്.
ഔദ്യോഗിക ഹിന്ദി ഭാഷയും പ്രാദേശിക ഹിന്ദിയും തമ്മിലുള്ള അന്തരം കുറയ്ക്കണം.
ഹിന്ദി കൈകാര്യം ചെയ്യാനോ പരിഭാഷപ്പെടുത്താനോ കഴിവുള്ള എന്‍ജിനിയറിംഗ് ബിരുദധാരികളെ സെന്‍ട്രല്‍ ട്രാന്‍സ്ലേഷന്‍ ബ്യൂറോയില്‍ നിയമിക്കണം.
റീജിയന്‍ എ വിഭാഗത്തില്‍ പെട്ട സംസ്ഥാനങ്ങളിലേക്കും റീജിയന്‍ ബി വിഭാഗത്തിലെ ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡ്, ഡാമന്‍-ഡിയു, ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലേക്കുള്ള ഔദ്യോഗിക കത്തുകളില്‍ മേല്‍വിലാസം അടക്കം ഹിന്ദിയില്‍ ആയിരിക്കണം.