Sunday, November 24, 2024

സംസ്ഥാനത്തെ വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനം

സംസ്ഥാനത്ത് സെര്‍വികല്‍ ക്യാന്‍സര്‍ പ്രതിരോധത്തിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനം. ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.

ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്‌സിനാണ് നല്‍കുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധിക്കാനുള്ള വാക്‌സീന്‍ വിതരണം ചെയ്യുമെന്നു കഴിഞ്ഞവര്‍ഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.

 

Latest News