വോളോഡിമർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിരസിച്ച സാഹചര്യത്തിൽ, സമാധാനചർച്ചകൾക്കായി ഒരു രണ്ടാം നിര പ്രതിനിധിസംഘത്തെ അയച്ച് പുടിൻ. അതേസമയം, തന്റെ പ്രതിരോധമന്ത്രി ആയിരിക്കും കീവിന്റെ സംഘത്തെ നയിക്കുക എന്ന് സെലൻസ്‌കി അറിയിച്ചു.
2022 മാർച്ചിനുശേഷം ഇരുപക്ഷവും തമ്മിൽ നേരിട്ടുള്ള ആദ്യചർച്ചയായിരിക്കും ഇത്. വെള്ളിയാഴ്ച ഇസ്താംബൂളിൽ പ്രാദേശിക സമയം രാവിലെ 10 മണിക്കു (0700 GMT) നടക്കുന്ന ചർച്ചകളുടെ ആരംഭത്തിൽ യുക്രൈൻ പ്രതിനിധികൾ എത്തുമെന്ന് റഷ്യൻ പ്രതിനിധിസംഘത്തിന്റെ തലവനും പ്രസിഡന്റിന്റെ ഉപദേഷ്ടാവുമായ വ്‌ളാഡിമിർ മെഡിൻസ്‌കി പറഞ്ഞു.
“ഞങ്ങൾ പ്രവർത്തിക്കാൻ തയ്യാറാണ്” – ടെലിഗ്രാം മെസേജിംഗ് ആപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മെഡിൻസ്കി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി തന്റെ പ്രതിനിധിസംഘം മികച്ച ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.