ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ലാന്‍ഡർ മൊഡ്യൂളിന്റെ ഡീബൂസ്റ്റിങ് പ്രക്രിയ പൂർത്തിയായി. ചന്ദ്രോപരിതലത്തിൽ നിന്നും കുറഞ്ഞ അകലം 25 കിലോമീറ്ററും കൂടിയ അകലം 134 കിലോമീറ്ററും വരുന്ന ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ. 23ന് വൈകീട്ട് 5:47നാണ് പേടകത്തിന്‍റെ സോഫ്റ്റ് ലാൻഡിങ്.
രണ്ട് ഘട്ടമായാണ് ഡീ ബൂസ്റ്റിങ് പ്രക്രിയ പൂത്തിയാക്കിയത്. വെള്ളിയാഴ്ത വൈകീട്ട് 4നായിരുന്നു ആദ്യത്തേത്. ഇന്ന് പുലർച്ചെ 2ന് നടന്ന രണ്ടാംഘട്ടവും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ എക്സിൽ അറിയിച്ചു. മൊഡ്യൂൾ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും സോഫ്റ്റ് ലാൻഡിങ്ങെന്നും ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ് സൂഗമമാക്കുന്നതിന് വേണ്ടി പേടകത്തിന്റെ വേഗത കുറച്ച് ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയെയാണ് ഡീബൂസ്റ്റിങ് എന്ന് പറയുന്നത്.