Friday, April 18, 2025

ഒസാക്ക മിന്റ് ബ്യൂറോയിൽ ‘ചെറി ബ്ലോസം ടണൽ’ തുറന്നു

ഒസാക്ക സിറ്റിയിലെ ഒസാക്ക മിന്റ് ബ്യൂറോയിലെ ‘ചെറി ബ്ലോസം ടണൽ’ തുറന്നു. ചൂടുള്ള വസന്തകാല കാലാവസ്ഥയ്ക്കിടയിലും ചെറി പുഷ്പങ്ങൾ കാണുന്നതിന്റെ ആനന്ദത്തിലാണ് സന്ദർശകർ. വെള്ളിയാഴ്ച വരെ ഈ വസന്തകാല പരിപാടി തുടരും.

തെക്കൻ ഗേറ്റിൽ നിന്ന് വടക്കൻ ഗേറ്റ് വരെ 560 മീറ്റർ നീളമുള്ള കാൽനട പാതയിൽ, 142 ഇനങ്ങളിലുള്ള ഏകദേശം 340 മരങ്ങളാണ് ഉൾപ്പെടുന്നത്. ഏകദേശം 20% മരങ്ങളും നിലവിൽ പൂത്തുലഞ്ഞിട്ടുണ്ട്. “ഒരേസമയം ഇത്രയധികം വൈവിധ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലം ഇതാണ്. അതിനാൽ ഞങ്ങൾ എല്ലാ വർഷവും ഇവിടെ വരാറുണ്ട്” – കാഴ്ചക്കാരിൽ ഒരാൾ പറഞ്ഞു.

പൊതുജനങ്ങൾക്ക് പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 7:30 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം 7:30 വരെയുമാണ് പ്രദർശനം. ടിക്കറ്റിനായി വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News