Saturday, November 23, 2024

ഷിക്കാഗോയിൽ ജൂതവംശജനു നേരെ ആക്രമണം

ഷിക്കാഗോയിൽ ജൂതവംശജനു നേരെ ആക്രമണം. ശനിയാഴ്ച പകൽ ചിക്കാഗോയിലെ ഒരു സിനഗോഗിലേക്കു നടന്നുപോകുമ്പോഴാണ് 39 കാരനായ ജൂതവംശജനുനേരെ ആക്രമണം നടന്നത്. നിരവധി ഓർത്തഡോക്സ് – ജൂതകുടുംബങ്ങൾ താമസിക്കുന്ന നോർത്ത് വാഷിംഗ്ടൺ അവന്യൂവിലെ 2600 ബ്ലോക്കിൽ വച്ചായിരുന്നു ആക്രമണം നടന്നത്.

അക്രമി ചെറുപ്പക്കാരനായിരുന്നുവെന്നും ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത തോക്കുധാരി, പൊലീസുമായി രണ്ടര മിനിറ്റ് നടത്തിയ വെടിവയ്പ്പിനുമുൻപ് ‘അല്ലാഹു അക്ബർ’ എന്ന് അലറിവിളിക്കുന്നതുമായ ദൃശ്യങ്ങൾ സമീപ സി. സി. ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ചിക്കാഗോ പൊലീസ് ഡിപ്പാർട്ട്മെന്റ് ജെ. എൻ. എസിനോടു പറഞ്ഞു.

ഒരു പത്രസമ്മേളനത്തിനിടെ, ഇര ഒരു ഓർത്തഡോക്സ് ജൂതനാണെന്നു തിരിച്ചറിയുന്ന എന്തെങ്കിലും ധരിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ, “ഇര ആ സമുദായത്തിൽ നിന്നുള്ളയാളാണ്” എന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി കെവിൻ ബ്രൂണോ പറഞ്ഞു. വെടിയേറ്റ മനുഷ്യൻ വെസ്റ്റ് റോജേഴ്സ് പാർക്കിൽ നടക്കുകയായിരുന്നുവെന്നും ഈ സമയം അക്രമി പിന്നിൽനിന്ന് വെടിയുതിർക്കുകയും മർദിക്കുകയുമായിരുന്നുവെന്നും ബ്രൂണോ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News