Thursday, April 3, 2025

വിചാരണ വൈകുന്നു: താലിബാൻ തടവിൽ വച്ചിരിക്കുന്ന ബ്രിട്ടീഷ് ദമ്പതികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് മക്കൾ

താലിബാൻ തടവിലാക്കിയ ബ്രിട്ടീഷ് ദമ്പതികളുടെ ആരോ​ഗ്യത്തിൽ ആശങ്കപ്പെട്ട് മക്കൾ. വിചാരണ വൈകുന്നതോടെ മാതാപിതാക്കളുടെ ആരോ​ഗ്യത്തെക്കുറിച്ച് ഏറെ ഭയമുണ്ടാക്കുന്നു എന്നാണ് മക്കൾ പറയുന്നത്. ഫെബ്രുവരിയിൽ മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിലുള്ള അവരുടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് 79 കാരനായ പീറ്റർ റെയ്നോൾഡ്സും 75 കാരിയായ ഭാര്യ ബാർബിയും അറസ്റ്റിലാവുന്നത്. 1970 ൽ അഫ്ഗാനിസ്ഥാനിൽ വച്ചാണ് ഇവർ വിവാഹിതരായത്.

ശനിയാഴ്ച, ദമ്പതികളെ ചങ്ങലയിൽ കെട്ടിയാണ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ അവസാന നിമിഷം അവരുടെ വിചാരണ റദ്ദാക്കുകയായിരുന്നു. അടുത്ത ആഴ്ച ആദ്യം ഇവരെ കോടതിയിൽ ഹാജരാകുമെന്നു പ്രതീക്ഷിക്കുന്നു. “ജയിൽഗാർഡുകൾ ഞങ്ങളെ പരസ്പരം കാണാൻ കഴിയാത്തവിധം അകറ്റിനിർത്തി” – അവരുടെ മകൾ സാറ എൻറ്റ്വിസ്റ്റൽ പറഞ്ഞു.

“അമ്മയുടെ ആരോഗ്യം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവ് മൂലം അവർ തകർന്നുകൊണ്ടിരിക്കുകയാണ്. പുരുഷന്മാർക്ക് മൂന്നുനേരം ഭക്ഷണം ലഭിക്കുമ്പോൾ അമ്മയ്ക്കും മറ്റു സ്ത്രീകൾക്കും ദിവസം ഒരുനേരം മാത്രമേ ഭക്ഷണം നൽകുന്നുള്ളൂ” – സാറ പറയുന്നു. അച്ഛന്റെ ആരോഗ്യവും മോശം തന്നെയാണ്. തലയിലും ഇടതുകൈയിലും വിറയൽ അനുഭവപ്പെടുന്നുണ്ട് എന്നും സാറ കൂട്ടിച്ചേർത്തു.

അവരെ തിരികെ ജയിലിലേക്കു കൊണ്ടുവരുന്നതിനു മുൻപ് മറ്റു തടവുകാരുമായി ചങ്ങലയിട്ട് നാലുമണിക്കൂർ തറയിലിരുത്തി. അവസാന നിമിഷം, അവരുടെ വിചാരണ റദ്ദാക്കുകയായിരുന്നു. കേസ് ഇപ്പോൾ മറ്റൊരു ജഡ്ജി കൈകാര്യം ചെയ്യുമെന്ന് ഗാർഡുകൾ പറയുന്നു. വരും ആഴ്ചയിൽ അവർക്ക് നീതിയുക്തമായ വാദം കേൾക്കൽ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സാറ പറഞ്ഞു.

ദമ്പതികൾക്കെതിരെ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല; കുറ്റകൃത്യത്തിന് തെളിവുകളൊന്നും സമർപ്പിച്ചിട്ടുമില്ല. തീർച്ചയായും ഈ കാലതാമസം ഞങ്ങളെ പേടിപ്പെടുത്തുന്നുണ്ട്. തെറ്റിധാരണ മൂലമാണ് ഈ അറസ്റ്റുപോലും നടന്നതെന്ന് മക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News